'ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല, ഉത്തരവ് നിലനിൽക്കില്ല': തന്ത്രി സമാജം | Thantri

ഇത് തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി
The Devaswom Board has no authority to take decisions or issue orders on ritual matters, says Thantri Samajam
Updated on

കൊച്ചി: ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോർഡ് ഉത്തരവിനെ തള്ളി തന്ത്രി സമാജം. തന്ത്രശാസ്ത്ര ഗ്രന്ഥമായ 'തന്ത്ര സമുച്ചയ'ത്തിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരം വസ്തുക്കൾ തന്ത്രിക്ക് അവകാശപ്പെട്ടതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.(The Devaswom Board has no authority to take decisions or issue orders on ritual matters, says Thantri Samajam)

ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ ഉത്തരവിറക്കാനോ ദേവസ്വം ബോർഡിന് അധികാരമില്ല. 2012-ലെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും അത് നിലനിൽക്കില്ലെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി പറഞ്ഞു.

വാജി വാഹനം തന്ത്രിക്ക് നൽകിയത് ദേവസ്വം ബോർഡ് തന്നെയാണ്. അത് മോഷണം പോയതാണെന്ന് ബോർഡിന് പരാതിയില്ല. പിന്നെയെങ്ങനെ അത് സ്വർണ്ണക്കൊള്ളയായി മാറുമെന്ന് സമാജം ചോദിക്കുന്നു. ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് നേതാക്കൾ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com