Times Kerala

ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ

 
ചാരായം വാറ്റുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ
ഇടുക്കി: വീട്ടിൽ വാറ്റുന്നതിനിടെ 20 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരുണാപുരം കട്ടേക്കാനം ആടിമാക്കൽ ചക്രപാണി എന്ന 47-കാരനെയാണ്  അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ആർ. ജയരാജ്, പ്രിവന്‍റിവ് ഓഫിസർമാരായ എം. അബ്ദുൽ സലാം, ഇ.എച്ച്. യൂനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related Topics

Share this story