പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്ന് എറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം

news
 

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ റിവിഷനുമായി ബന്ധപ്പെട്ട് ചേർന്ന ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതികൾ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25 നു മുൻപായും ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ മാർച്ച്‌ മൂന്നിന് മുൻപായും ആസൂത്രണ സമിതിക്ക് മുൻപായി സമർപ്പിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന മാതൃകാ പദ്ധതികൾ സംബന്ധിച്ച വിശദമായ വിവരം ജനുവരി 30 ന് മുൻപ് സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കാനും നിർദേശം നൽകി.

95 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി റിവിഷൻ യോഗത്തിൽ ചർച്ച ചെയ്തു. പുതുതായി സമർപ്പിച്ച പദ്ധതികളും യോഗത്തിൽ അംഗീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ പി. എ. ഫാത്തിമ, ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, ഷൈമി വർഗീസ്, ലിസി അലക്സ്‌, മനോജ്‌ മൂത്തേടൻ, സനിതാ റഹീം, റീത്ത പോൾ, മേഴ്‌സി ടീച്ചർ, പി. കെ ചന്ദ്രശേഖരൻ, മാത്യൂസ് വർക്കി, ടി. പി. പ്രദീഷ് തുടങ്ങിയവർ പങ്കെടുത്തു.

Share this story