കായിക വിനോദങ്ങളെ മതവുമായി കൂട്ടിക്കുഴക്കരുത് : സമസ്തയുടെ നിലപാട് തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ

389


തിരുവനന്തപുരം: ഫുട്ബോൾ കളിക്കുന്ന രാജ്യങ്ങളോട് പ്രതിബദ്ധതയോ   വ്യക്തി ആരാധനയോപാടില്ലെന്ന സമസ്തയുടെ നിലപാട് തള്ളി കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ. കായിക വിനോദങ്ങളെ മതവുമായി കൂട്ടിക്കുഴക്കരുതെന്നും മന്ത്രി പറഞ്ഞു.

"സ്പോർട്സും മതവും വ്യത്യസ്തമാണ്. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. ആരാധന അതിൻറെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. വ്യക്തി ആരാധനയാണ് കായികപ്രേമികളുടെ വികാരം. കായികവും മതവും അതിന്റെ വഴിക്ക് പോകട്ടെ. അബ്ദുറഹ്മാൻ പറഞ്ഞു.

വിശ്വാസികൾ ഒന്നിലും അമിത ഉത്സാഹം കാണിക്കരുതെന്നും ഫുട്ബോൾ ഒരു ലഹരിയായി മാറരുതെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഖുത്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ ഫൈസി നേരത്തെ പറഞ്ഞിരുന്നു. പോർച്ചുഗൽ പോലുള്ള അനിസ്ലാമിക രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് വിശ്വാസികൾ ഒഴിവാക്കണമെന്ന് സമസ്ത ആവശ്യപ്പെടുന്നു, യൂറോപ്യൻ രാജ്യത്തിന് അധിനിവേശ ചരിത്രമുണ്ട്, ഇന്ത്യയിലെ ആദ്യത്തെ ആക്രമണകാരികളിൽ ഒരാളാണ് ഇത് എന്നും പറഞ്ഞു..

Share this story