പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

student
 

എറണാകുളം:  സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്‌സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ  പ്രൊഫഷണല്‍  ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായ കോഴ്‌സിലേക്കുളള യോഗ്യത പ്ലസ് ടു ആണ്.  

സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ രണ്ടാം നില, സാന്തോ കോംപ്ലക്‌സ്, റയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ് ജംഗ്ഷനു സമീപം ആലുവ വിലാസത്തിലോ 8036802304 നമ്പറിലോ ബന്ധപ്പെടുക.

Share this story