പാലോട് പടക്ക നിർമ്മാണ ശാലയിലെ തീപിടിത്തം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന തൊഴിലാളി മരിച്ചു | Fire

താളിക്കുന്നം സ്വദേശിനി ഷീബ (45) ആണ് മരിച്ചത്
 Fire at firecracker factory, Worker dies after suffering serious burns
Published on

തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നിർമ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്നം സ്വദേശിനി ഷീബ (45) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.( Fire at firecracker factory, Worker dies after suffering serious burns)

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള 'ആൻ ഫയർ വർക്സ്' എന്ന പടക്ക നിർമ്മാണ യൂണിറ്റിന് തീപിടിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

അപകടത്തിൽ നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഓലപ്പടക്കത്തിന് തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. വിതുര ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഈ നിർമ്മാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് പടക്ക സംഭരണ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com