Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 1,520 രൂപ |...

കുത്തനെ ഇടിഞ്ഞ് സ്വർണവില: പവന് ഇന്ന് കുറഞ്ഞത് 1,520 രൂപ | Gold price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala gold price lowered, know about today’s rate)

മറ്റ് വിഭാഗങ്ങളിലും വിലയിൽ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയും പവന് 91,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. കുറഞ്ഞ മാറ്റുള്ള 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയായി തുടരുന്നു.

കഴിഞ്ഞ ജനുവരി 29-ന് പവൻ വില 1.31 ലക്ഷം രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയ ശേഷമാണ് ഇപ്പോൾ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ വിലയ്ക്ക് പുറമെ ജി.എസ്.ടിയും പണിക്കൂലിയും അധികമായി നൽകേണ്ടി വരുമെന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.