വിവാഹമോചന കേസിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി: അഭിഭാഷകയും സുഹൃത്തും തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ | Lawyer

സുലേഖയുടെ ഭർത്താവ് ഒളിവിലാണ്
വിവാഹമോചന കേസിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി: അഭിഭാഷകയും സുഹൃത്തും തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ | Lawyer
Published on

തിരുവനന്തപുരം: വിവാഹമോചന കേസിൽ ഒത്തുതീർപ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഭിഭാഷകയും ഒരു സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം പത്താംകല്ല് വി.ഐ.പി. ജംഗ്ഷനിലെ സുലേഖ മൻസിലിൽ താമസിക്കുന്ന അഡ്വ. യു. സുലേഖ (57), ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച കരിപ്പൂർ സ്വദേശി വി. അരുൺ ദേവ് (52) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.(Lawyer and friend arrested from Tamil Nadu for cheating a woman of Rs 40 lakh in a divorce case)

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സുലേഖയുടെ ഭർത്താവ് ഒളിവിലാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബ കോടതി മധ്യസ്ഥ നടപടിക്കിടെ, കേസിലെ കക്ഷിയായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപയാണ് അഭിഭാഷക തട്ടിയെടുത്തത്. ഈ തുക എതിർ കക്ഷിക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് കേസ്.

2025 ജൂലൈയിൽ ഐക്കരവിളാകം സ്വദേശി 40 ലക്ഷം രൂപ അഭിഭാഷകയുടെ ഭർത്താവിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ അക്കൗണ്ടിൽ നിലവിൽ 28.80 ലക്ഷം രൂപയാണ് മാത്രമാണ് ബാക്കിയുള്ളത്. പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷക നിയമം 1961 പ്രകാരം സുലേഖക്കെതിരെ കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മുമ്പും ഇവർക്കെതിരെ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഈ കേസിൽ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 10 ദിവസത്തിനുള്ളിൽ തുക തിരികെ നൽകാം എന്ന അഭിഭാഷകയുടെ അഭ്യർത്ഥന പരിഗണിച്ച് കോടതി അറസ്റ്റ് നടപടി താൽക്കാലികമായി തടഞ്ഞു. ഈ സമയപരിധി പലതവണ ലംഘിച്ചതോടെയാണ് അന്വേഷണം ശക്തിപ്പെടുത്താൻ ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിലെ ആവർത്തിച്ചുള്ള വ്യത്യാസങ്ങൾ കോടതിയെ അവഹേളിച്ചതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com