പത്തനംതിട്ട ജില്ലയിലെ 39 തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

 വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും
 

പത്തനംതിട്ട: ജില്ലയിലെ 39 തദ്ദേശഭരണസ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. വെച്ചൂച്ചിറ, ചിറ്റാര്‍, എഴുമറ്റൂര്‍, വടശേരിക്കര, മൈലപ്ര, റാന്നി അങ്ങാടി, ഇരവിപേരൂര്‍, പത്തനംതിട്ട, പള്ളിക്കല്‍, പുളിക്കീഴ്, ആനിക്കാട്, കുറ്റൂര്‍, പ്രമാടം, അരുവാപ്പുലം, കുളനട, റാന്നി, കുന്നന്താനം, നിരണം, സീതത്തോട്, മെഴുവേലി, കോട്ടാങ്ങല്‍, കൊടുമണ്‍, വള്ളിക്കോട്, കൊറ്റനാട്, അയിരൂര്‍, കടപ്ര, കോയിപ്രം, ചെന്നീര്‍ക്കര, ഇലന്തൂര്‍, തണ്ണിത്തോട്, ഏനാദിമംഗലം, പെരിങ്ങര, മലയാലപ്പുഴ, മല്ലപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടേയും കോഴഞ്ചേരി, പുളിക്കീഴ്, കോന്നി, എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടേയും അടൂര്‍, പന്തളം, പത്തനംതിട്ട എന്നീ നഗരസഭകളുടേയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റേയും വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്.

റാന്നി പെരുനാട് നാറാണംമൂഴി, ഏഴംകുളം, ഏറത്ത്, മല്ലപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ വികസന സമിതി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, വിട്ടുപോയ ചില അനിവാര്യ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി സമര്‍പ്പിച്ച് വീണ്ടും അംഗീകാരം നേടി.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു എത്രയും വേഗത്തില്‍ വിതരണം ചെയ്യണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി വിനിയോഗം വര്‍ധിപ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story