ടൈംസ് വേള്‍ഡ് ടെക്‌നോപാര്‍ക്കിലേക്കും

ടൈംസ് വേള്‍ഡ് ടെക്‌നോപാര്‍ക്കിലേക്കും 
 

തിരുവനന്തപുരം: ഡാറ്റ മാനേജ്‌മെന്റ്, അനലിറ്റിക്സ്, കംപ്ലയിന്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ ടൈംസ് വേള്‍ഡ് ടെക്‌നോപാര്‍ക്കിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മൂന്നുവര്‍ഷത്തിലധികമായി കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ ആസ്ഥാനമായ കമ്പനിയുടെ ടെക്‌നോപാര്‍ക്കിലെ ഓഫീസ് കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് എം. ജയചന്ദ്രന്‍ മുഖ്യാതിഥിയായി. സൈബര്‍പാര്‍ക്കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി ടെക്‌നോപാര്‍ക്കില്‍ റിസേര്‍ച്ച് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

ഡാറ്റാ കേന്ദ്രീകൃത കണ്ടെത്തലുകള്‍ക്കും പ്രശ്‌ന പരിഹാരങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പുതിയ തുടക്കം എ.ഐ രംഗത്ത് കഴിവുള്ള നിരവധി പേര്‍ക്ക് അവസരങ്ങളൊരുക്കുമെന്ന് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ടോമി വര്‍ഗീസ് പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ സെന്റര്‍ ടെക്‌നോപാര്‍ക്കില്‍ ആരംഭിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വിസ് നല്‍കാന്‍ പുതിയ സംവിധാനം മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കമ്പനി ഡയറക്ടര്‍ ഷൈല തോമസ് പറഞ്ഞു.

Share this story