മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശം അനുസരിച്ച് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിക്കുന്നു

മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശം അനുസരിച്ച് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിക്കുന്നു
കൊല്ലം: മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശം അനുസരിച്ച് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിക്കുന്നു. ദൈനംദിനകാര്യങ്ങളിലും ഫോണ്‍ വില്ലനായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കൊട്ടാരക്കര കാത്തത്താനം സ്വദേശി സരിതയുടെ വീട്ടിലാണ് വിചിത്രമായ കാര്യങ്ങൾ നടന്നത്. 

കാക്കത്താനം സ്വദേശി സരിതയുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന സന്ദേശമാണ് പൊലീസിന്റെ സൈബര്‍ സെല്ലിനെയും വെട്ടിലാക്കുന്നത്. സരിതയുടെ അമ്മയുടെ ഫോണില്‍ നിന്നാണ് സരിതയുടെ ഫോണിലേക്ക് സന്ദേശം വരുന്നത്. ആറുമാസത്തിനിടെ വീട്ടിലെ ഫ്രിഡ്ജ്, ടിവി, സ്വിച്ചുകള്‍ എല്ലാം കത്തി നശിച്ചു. ഇതെല്ലാം സംഭവിക്കുന്നതിന് മുന്‍പ് ഫോണിലേക്ക് സന്ദേശം ലഭിച്ചിരുന്നു. സരിതയുടെ അമ്മയുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്ത് സന്ദേശം അയക്കുന്നതാകാം. പക്ഷേ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെ തകരാറിലാകുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. 
ആരെങ്കിലും ഷോർട് സർക്കൂട്ട് സംവിധാനം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.  വീടുമായി അകന്നുകഴിയുന്ന ഒരാളെ സംശയമുളളതിനാല്‍ അന്വേഷണം തുടരുകയാണ്. 

 

Share this story