ത്രിദിന ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി

 ത്രിദിന ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി
 

വയനാട്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന സംയോജിത ആശയ വിനിമയ, ബോധവല്‍ക്കരണ ക്യാമ്പയിന് മേപ്പാടിയില്‍ തുടക്കമായി. എം.എസ്. എ. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലായം കേരള ലക്ഷദ്വീപ് മേഖല ഹെഡ് വി. പളനിചാമി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി, വത്സല, സി.ഡി.പി.ഒ സിസിലി മാണി, ഫീല്‍ഡ് പബ്ലിസ്റ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി തുടങ്ങിയവര്‍ സംസാരിച്ചു.

മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനുവരി 26 വരെ നടക്കുന്ന ക്യാമ്പയിനില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സെമിനാറുകളും നടക്കും. സൗജന്യ ആധാര്‍ സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാണ്. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ, സിദ്ധ നാച്ചുറോപതി മെഡിക്കല്‍ ക്യാമ്പും ഉണ്ടാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സോംഗ് ആന്‍ഡ് ഡ്രാമ വിഭാഗവും ജില്ലാ വനിതാ സംരക്ഷണ ഓഫീസും മേപ്പാടി ഹയര്‍ സെക്കന്ററി എന്‍. എസ്. എസ്. യൂണിറ്റും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

Share this story