'ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കും': ഭാഗ്യലക്ഷ്മിക്ക് നേർക്ക് ഭീഷണി, പരാതി നൽകും | Bhagyalakshmi

അസഭ്യം പറഞ്ഞതായും അവർ വ്യക്തമാക്കി
Acid attack Threat against Bhagyalakshmi for speaking against Actor Dileep
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ നടൻ ദിലീപിനെ വിമർശിച്ചതിന് തനിക്ക് നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായതായി ഭാഗ്യലക്ഷ്മി. ഫോണിലൂടെയാണ് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് അവർ വെളിപ്പെടുത്തി. വിധി വന്നതിന് പിന്നാലെ കോടതി നടപടികളെയും ദിലീപിനെയും വിമർശിച്ച് ഭാഗ്യലക്ഷ്മി ശക്തമായി രംഗത്തെത്തിയിരുന്നു.(Acid attack Threat against Bhagyalakshmi for speaking against Actor Dileep)

"ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ നിന്റെ മുഖത്ത് ആസിഡ് ഒഴിക്കും" എന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്കുകളാണ് വിളിച്ചതെന്നും അവർ പറഞ്ഞു. ഭീഷണി മുഴക്കിയ ഫോൺ നമ്പർ സഹിതം ഉടൻ തന്നെ പോലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

മുൻപും സമാനമായ രീതിയിൽ ഭീഷണികൾ ഉണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത്തരം പരാതികളിൽ പോലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധി വന്നതിന് പിന്നാലെ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു ഭാഗ്യലക്ഷ്മി.

Related Stories

No stories found.
Times Kerala
timeskerala.com