ഒമ്പത് വയസുകാരന് വളര്‍ത്ത് നായയുടെ കടിയേറ്റു
Sep 21, 2022, 17:05 IST

പത്തനംതിട്ട: ആറന്മുളയില് ഒമ്പത് വയസുകാരന് വളര്‍ത്ത് നായയുടെ കടിയേറ്റു. നാല്ക്കാലിക്കല് സ്വദേശി സുനില്‍ കുമാറിന്റെ മകന് അഭിജിത്തിനാണ് നായയിൽ നിന്നും കടിയേറ്റത്.
തലയിലുൾപ്പടെ മുറിവേറ്റ കുട്ടിയെ കോഴഞ്ചേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.