ഇടുക്കി: ജനുവരി ആറിന് ഉപ്പുതറയിൽ രജനി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് സുബിന്റെ മൃതദേഹം കണ്ടെത്തി. രജനിയുടെ മരണത്തിൽ സുബിനെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഇത്.(Idukki woman Murder case, husband who had gone into hiding found dead)
ജനുവരി ആറിന് വൈകിട്ട് സ്കൂളിൽ നിന്നെത്തിയ മകനാണ് രജനിയെ വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിരുന്നു.
സുബിനും രജനിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇയാൾ ബസിൽ കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. വീടിന് സമീപത്തെ പറമ്പിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.