'ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്': AKG സെൻ്ററിന് സമീപം തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗത്തിൽ വീട്ടിലെത്തി ആദരവർപ്പിച്ച് മുഖ്യമന്ത്രി | CM

കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.
'ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്': AKG സെൻ്ററിന് സമീപം തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗത്തിൽ വീട്ടിലെത്തി ആദരവർപ്പിച്ച് മുഖ്യമന്ത്രി | CM
Updated on

തിരുവനന്തപുരം: എ കെ ജി സെൻ്ററിന് സമീപം തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗത്തിൽ വീട്ടിലെത്തി ആദരവർപ്പിച്ച് മുഖ്യമന്ത്രി. രണ്ടര പതിറ്റാണ്ടിലേറെക്കാലമായി തനിക്ക് പരിചയമുള്ള ഷാജിയുടെ മരണം ഏറെ വേദനയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുന്നുകുഴിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.(The CM paid his respects to Shaji, who ran a shop near the AKG Center)

എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയെ രണ്ടര പതിറ്റാണ്ടിലേറെയായി അറിയാം, പാർട്ടിയെ നെഞ്ചേറ്റിയ കുടുംബമാണ് അദ്ദേഹത്തിന്റേത് എന്നും പിണറായി കുറിച്ചു. എപ്പോഴും ചെറുപുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ഷാജിയുടെ മുഖം ഇന്നും ഓർമ്മയിലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ഷാജിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com