കൊച്ചി: മേയർ വി.കെ. മിനിമോളുടെ പ്രസ്താവനയിൽ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്. തനിക്കായി സഭ ഇടപെട്ടുവെന്ന മിനിമോളുടെ വെളിപ്പെടുത്തലിനോട് ആയിരുന്നു ദീപ്തിയുടെ പ്രതികരണം.(Congress is a secular party, special treatment is unconstitutional, says Deepthi Mary Varghese)
കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്. വ്യക്തികൾക്ക് അവരുടെ മതത്തിന്റെയോ സമുദായത്തിന്റെയോ പേരിൽ പ്രത്യേക പരിഗണന നൽകുന്നത് പാർട്ടിയുടെ രീതിയിലല്ല. ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി പദവികളിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ് എന്നും അവർ പറഞ്ഞു.
താൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് മേയർ വി.കെ. മിനിമോൾ തന്നെ കൂടുതൽ വിശദീകരണം നൽകണമെന്നും ദീപ്തി ആവശ്യപ്പെട്ടു.