കാസർഗോഡ്: കെ.എസ്.ആർ.ടി.സി താൽക്കാലിക കണ്ടക്ടറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗീഷ് എം. (41) ആണ് മരണപ്പെട്ടത്. ജോലി നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കയും ഭയവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.(KSRTC Temporary Conductor Dies By Suicide In Kasaragod Over Job Loss Fear)
കഴിഞ്ഞ 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക കണ്ടക്ടറായി ജോലി...
കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
ശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി ചുമത്തി....
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി.(9 year old boy dies during surgery at Kasaragod General Hospital triggering negligence allegations)
സംഭവത്തിൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്....
കാസർഗോഡ്: വിഷം കഴിച്ച് ചികിത്സയിലിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.(Newlywed Nurse Dies After Consuming Poison In Kasaragod)
വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 18-നാണ് അശ്വതിയെ കാസർകോട്ടെ...
കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമത്ത് സുഫൈദ എന്ന 24കാരിയാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി.(Kasaragod Woman Suicide Dowry Harassment Husband Custody)
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്....
കാസർഗോഡ്: വിവാഹ പന്തലിൽ വധുവും ബന്ധുക്കളും കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതിനെ തുടർന്ന് കല്യാണം മുടങ്ങി. പിന്നാലെ വരനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തി. സംഭവത്തിൽ കാസർഗോഡ് ബളാൽ സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.(Groom Arrested After Skipping Wedding Following Brides Complaint In Kasaragod)
യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വീട്ടുകാർ...
നാടകീയമായ തുടക്കത്തോടെ കേരളത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ആദ്യ സൂചനകളിൽ മുന്നിലെത്തി (Manjeshwar Election Result).
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം 14 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്രൻ നിലവിൽ മുന്നിട്ടുനിൽക്കുന്നത്. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും തപാൽ വോട്ടുകൾ എണ്ണുന്നത് തുടരുകയാണ്. എട്ടരയോടെ...
കൊല്ലം/കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കൊല്ലം, കാസർഗോഡ് ജില്ലകളിൽ പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി (Firecracker Ban Kerala). തിങ്കളാഴ്ച ജില്ലകളിലെ പടക്കക്കടകൾ അടച്ചിടാൻ കളക്ടർമാർ ഉത്തരവിട്ടു. നേരത്തെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
വിജയാഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും പടക്കങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ അതിരുവിട്ടാൽ...
കാസർകോട്: ട്രെയിൻ കടന്നുപോകുന്നതിനിടെ ശക്തമായ കാറ്റടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരണപ്പെട്ടു (Train Accident Kasaragod). ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ–നജാത്ത് ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.
ഏപ്രിൽ 18-ന് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൊഗ്രാൽ...
കാസർഗോഡ്: കാസർഗോഡ് ചിന്മയ വിദ്യാലയത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 38 വിദ്യാർത്ഥികളുടെ ഫലം സിബിഎസ്ഇ തടഞ്ഞുവെച്ചു (Kasaragod News). രണ്ടാമത്തെ ഭാഷയായി 'സംസ്കൃതം കമ്മ്യൂണിക്കേറ്റീവ്' തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഈ വിദ്യാർത്ഥികളുടെ ഫലം മാത്രം വെബ്സൈറ്റിൽ ലഭ്യമായില്ല.
വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ സമയത്ത് വിഷയത്തിന്റെ കോഡ് (Subject Code)...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു (Kerala rain flash flood warning Idukki Kasaragod). വരുന്ന 24...