Times Kerala

 അശ്ലീല വിഡിയോകള്‍ കാണിച്ച്‌ 17-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകന്‍ അറസ്റ്റില്‍

 
 അശ്ലീല വിഡിയോകള്‍ കാണിച്ച്‌ 17-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകന്‍ അറസ്റ്റില്‍
 മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ .മലപ്പുറം ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. 
അശ്ലീല വീഡിയോകള്‍ കാണിച്ച്‌ 2019 മുതല്‍ ബഷീര്‍ 17 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. പഠനത്തില്‍ പിന്നാക്കം പോയ കുട്ടിയുടെ പെരുമാറ്റത്തിലുള്‍പ്പെടെ മാറ്റം ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്  . തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ല്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും പോലീസ്ന് വിവരം കൈമാറുകയുമായിരുന്നു.
തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുതത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story