Times Kerala

ഇടതുപക്ഷരാഷ്ട്രീയത്തെ പ്രതിരോധത്തിലാക്കിയ ടിപി ചന്ദ്രശേഖരൻ വധത്തിന് 12 വയസ്

 
ടി.പി വധം: വധശിക്ഷ വിധിക്കാതിരിക്കാൻ കാരണം തേടി ഇന്നും ഹൈകോടതി കുറ്റവാളികളുടെ വാദം കേൾക്കും

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്ന് 12 വർഷം തികയുന്നു. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. സിപിഐഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകം നടന്നിട്ടില്ല. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിപി വധം ചർച്ച ചെയ്യപ്പെട്ടു.

2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കൊലപാതകരാഷ്ട്രീയം ടിപിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. 

Related Topics

Share this story