'ക്ഷേമത്തിനും വികസനത്തിനും ഊന്നൽ, സർക്കാർ ജീവനക്കാരോട് നീതികേട് കാണിക്കില്ല': സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി KN ബാലഗോപാൽ | State budget

സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്
Focus on welfare and development, Finance Minister KN Balagopal on the state budget
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. ഇത്തവണത്തെ ബജറ്റ് പൂർണ്ണമായും ജനക്ഷേമത്തിന് മുൻഗണന നൽകുന്ന ഒന്നായിരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റാണിത്.(Focus on welfare and development, Finance Minister KN Balagopal on the state budget)

മാധ്യമങ്ങളോട് സംസാരിക്കവെ ബജറ്റിന്റെ ദിശാസൂചനകൾ മന്ത്രി പങ്കുവെച്ചു. സർക്കാരിന്റെ പ്രധാന പരിഗണന ജനക്ഷേമത്തിനും വികസനത്തിനുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആശാവഹമായ മാറ്റമുണ്ടായി. സംസ്ഥാനത്തിന്റെ കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക അച്ചടക്കം പാലിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ല. ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്ന് അദ്ദേഹം വ്യക്‌തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ ചിത്രം വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

Related Stories

No stories found.
Times Kerala
timeskerala.com