മന്ത്രി V ശിവൻകുട്ടിക്ക് എതിരായ പരാമർശം : VD സതീശനെതിരെ അവകാശ ലംഘന നോട്ടീസുമായി V ജോയ് MLA | VD Satheesan

പോരിന് തുടക്കമിട്ട സോണിയാ ഗാന്ധി പരാമർശം
Remarks against Minister V Sivankutty, V Joy MLA files notice against VD Satheesan
Updated on

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി. ജോയ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. സഭാംഗത്തെ പൊതുമധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.(Remarks against Minister V Sivankutty, V Joy MLA files notice against VD Satheesan)

ശബരിമല സ്വർണ്ണക്കവർച്ച കേസിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി വി. ശിവൻകുട്ടി സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. മന്ത്രിയായിരിക്കാൻ യോഗ്യനാണോ എന്നടക്കം അദ്ദേഹം ചോദിച്ചു.

സതീശന്റെ അധിക്ഷേപത്തിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. ആർ.എസ്.എസ് ബന്ധം ആരോപിച്ചായിരുന്നു മന്ത്രിയുടെ കടന്നാക്രമണം. സതീശനെ 'വിനായക് ദാമോദർ സതീശൻ' എന്ന് മന്ത്രി പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com