ആറ്റിങ്ങലിൽ ദമ്പതികളെ ആക്രമിച്ച കേസ്: ആറംഗ സംഘത്തിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചു | Couple attacked

സിനിമ കഴിഞ്ഞ് മടങ്ങവെ അതിക്രമം
Couple attacked in Attingal, CCTV footage of six-member gang obtained
Updated on

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ സിനിമ കഴിഞ്ഞ് മടങ്ങിയ യുവ ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.(Couple attacked in Attingal, CCTV footage of six-member gang obtained)

കഴിഞ്ഞ ദിവസമാണ് മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യയ്ക്കും നേരെ ഗുണ്ടാ സ്റ്റൈലിലുള്ള ആക്രമണമുണ്ടായത്. സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

വഴിമധ്യേ പിന്തുടർന്നെത്തിയ സംഘം യുവതിയെ അസഭ്യം പറയുകയും കമന്റടിക്കുകയും ചെയ്തു. ഇത് അനീഷ് ചോദ്യം ചെയ്തതോടെ അക്രമി സംഘം പ്രകോപിതരാവുകയായിരുന്നു. ബൈക്ക് ഓടിച്ചു കൊണ്ടിരിക്കെ തന്നെ പ്രതികളിൽ ഒരാൾ യുവതിയെ ചവിട്ടി. തുടർന്ന് ഇവരുടെ വാഹനത്തിന് കുറുകെ ബൈക്കുകൾ നിർത്തിയിട്ട് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം പൂർണ്ണമായും വ്യക്തമല്ലെങ്കിലും പ്രതികളിലേക്ക് എത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com