10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും
Thu, 26 Jan 2023

കോഴിക്കോട്: 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവർഷം കഠിന തടവും രണ്ടു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കനാൽമുക്ക് കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ എന്ന 60-കാരനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവ് അനുഭവിക്കണം. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ ബേബി മാത്യുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.