സി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

വലപ്പാട് ബീച്ച് കടുവങ്ങശ്ശേരി വീട്ടില്‍ വിഷ്ണു കെ. ഹരി (30), വലപ്പാട് ബിച്ച് പോണാത്ത് വീട്ടില്‍ വിനയപ്രസാദ് (30) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല 10 വര്‍ഷം കഠിനതടവിനും 50,000 രൂപവീതം പിഴയൊടുക്കാനും ശിക്ഷച്ചത്. പിഴ തുകയില്‍ നിന്ന് ഒരുലക്ഷം രൂപ പരിക്കേറ്റ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
2016 ജുനുവരി ഒന്നിന് ന്യൂയര്‍ ആഘോഷം കഴിഞ്ഞ് ബീച്ചില്‍ നിന്ന് വീട്ടിലേക്ക് വന്നിരുന്ന വലപ്പാട് ബീച്ച് വളവത്ത് വീട്ടില്‍ സാഗിനെ പുലര്‍ച്ചെ 1.30ന് വലപ്പാട് ബീച്ച് നിലാവ് നഗര്‍ ജങ്ഷനില്‍ വെച്ച് ആക്രമിച്ചത്. വടിവാളുകൊണ്ട് ഇടതുകൈമുട്ടില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.