HomeKerala Assembly Election 2026'തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല, മനോവിഷമം ഉണ്ടായിട്ടില്ല': രമേഷ് പിഷാരടി |...

‘തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല, മനോവിഷമം ഉണ്ടായിട്ടില്ല’: രമേഷ് പിഷാരടി | Thomas Isaac

പാലക്കാട്: തനിക്കെതിരായ ‘കോമാളി’ പ്രയോഗത്തിൽ സിപിഎം നേതാവ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിന്റെ പരാമർശത്തിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും തന്നെക്കാൾ മുതിർന്ന നേതാവായ അദ്ദേഹം ക്ഷമാപണം നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി പറഞ്ഞു.(Thomas Isaac did not have to apologize, says Ramesh Pisharody)

പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് റീലുകളായി പ്രചരിപ്പിക്കുന്നത്. തന്നെ ‘അര സംഘി’ എന്നല്ലേ വിശേഷിപ്പിച്ചത്, ‘മുഴുവൻ സംഘി’ എന്ന് പറഞ്ഞില്ലല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയമായ ചെളിവാരി എറിയലുകളിൽ നിന്ന് താൻ വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷിനും അന്തരിച്ച ഇന്നസെന്റിനും വേണ്ടി മുൻപ് പ്രചാരണം നടത്തിയിട്ടുണ്ട്. അതെല്ലാം തപ്പിയെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക് നടത്തിയ പരാമർശമാണ് വിവാദമായത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് നേരെയുണ്ടായ ‘കോമാളി’ പരാമർശം വ്യക്തിപരമായ അധിക്ഷേപമാണെന്ന നിലയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഐസക്കിന്റെ വിശദീകരണം.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികൾക്കായി ധീരതയോടെ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞ യുവതി:...

മുംബൈ: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തി നടി റിയ ആഹിർ. ദാദറിലെ കോഹിനൂർ സ്‌ക്വയറിന് സമീപത്ത് വെച്ചായിരുന്നു...

പരീക്ഷാ ചോർച്ച പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതായി സോനം വാങ്ചുക്. 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച...

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് കുറഞ്ഞത്...

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ ആശ്വാസമേകി വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന സ്വർണവിലയിലാണ് ഇന്ന് ഒറ്റയടിക്ക് വൻ കുറവുണ്ടായിരിക്കുന്നത്.(Gold Price Drops Significantly In...

‘ഓരോ പരീക്ഷയ്ക്കും പിന്നിൽ കാണാത്തൊരു ജീവിതകഥയുണ്ട്’; അച്ഛന്റെ നിലപാടിൽ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമാകുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടി അഹാന കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കി. അച്ഛനും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പങ്കുവെച്ച അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ...

CJPയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്നുച്ചയ്ക്ക്: ധർമ്മേന്ദ്ര...

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് ആളുകൾ സംഘടിച്ചെത്തുന്നത് തടയാൻ സുരക്ഷാ കടുപ്പിച്ച് ഡൽഹി പോലീസ്. പ്രക്ഷോഭ സ്ഥലത്തേക്ക് തിരിരിച്ച സാമൂഹിക വിരുദ്ധരടക്കം ഇരുനൂറിലധികം പേരെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പോലീസ് മുൻകരുതലായി...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....