HomeKerala Assembly Election 2026അകമ്പടിയില്ല, ഔദ്യോഗിക വാഹനവുമില്ല: പരാജയത്തിന് ശേഷം പിണറായി വിജയൻ തലസ്ഥാനത്തെത്തി, പ്രതികരണം...

അകമ്പടിയില്ല, ഔദ്യോഗിക വാഹനവുമില്ല: പരാജയത്തിന് ശേഷം പിണറായി വിജയൻ തലസ്ഥാനത്തെത്തി, പ്രതികരണം തേടിയ മാധ്യമങ്ങൾക്ക് മറുപടിയായി ചിരി മാത്രം | Pinarayi Vijayan Reaches Trivandrum

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പരാജയത്തിന് ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.(Pinarayi Vijayan Reaches Trivandrum After Election Defeat 2026)

തിരുവനന്തപുരം വിമാനത്താവളത്തിൽ വി. ശിവൻകുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മുൻപത്തെപ്പോലെയുള്ള വൻ സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും ഇല്ലാതെയായിരുന്നു ഇത്തവണത്തെ യാത്ര. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന എകെജി സെന്ററിലെ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെയായിരുന്നു യാത്ര. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. ഇന്നലെ കണ്ണൂരിലെ വീട്ടിൽ തുടർന്ന അദ്ദേഹം പ്രത്യേക ദൂതൻ വഴിയാണ് രാജ്ഭവനിൽ രാജിക്കത്ത് എത്തിച്ചത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങും. പാർട്ടി കോട്ടകളിൽ പോലും ഭൂരിപക്ഷം ഇടിഞ്ഞതും ധർമ്മടത്ത് നേരിട്ട തിരിച്ചടിയും നാളെ ചേരുന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

Story Summary

Following the LDF’s defeat, Pinarayi Vijayan arrived in Thiruvananthapuram with minimal security and declined to comment to the media. He traveled in the Party Secretary’s vehicle to Cliff House and is scheduled to attend the crucial CPM State Secretariat meeting tomorrow before returning to Kannur.

WhatsApp Channel Banner

Latest updates

കനത്ത മഴ: സംസ്ഥാനത്ത് ഓഗസ്റ്റ് 5 ബുധനാഴ്ച 5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August 5 2026). ഇടുക്കി, പത്തനംതിട്ട, കാസർകോട്,...

സ്‌കോഡയുടെ ‘കെ2കെ’ യാത്ര കൊച്ചിയിൽ നിന്ന് ഫ്ലാഗ് ഓഫ്...

കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങളുടെ ലോകോത്തര വാഹനങ്ങളും സേവനങ്ങളും നേരിട്ട് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ രാജ്യവ്യാപക പര്യടനമായ 'കെ2കെ' (Skoda K2K Yatra Kochi to Kolkata) യാത്രയ്ക്ക് കൊച്ചിയിൽ തുടക്കമായി....

സോണിയുടെ ഏറ്റവും വലിയ ടി.വി ‘ബ്രാവിയ 9II’ 115...

കൊച്ചി: സോണി ബ്രാവിയ ശ്രേണിയിലെ ഏറ്റവും വലിയ മോഡലായ ബ്രാവിയ 9II 115 ഇഞ്ച് (292 സെ.മീ.) ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചു (Sony Bravia 9II 115 inch launch Kochi). സോണിയുടെ...

കിയ സിറോസ് ഇ.വി കേരള വിപണിയിൽ അവതരിപ്പിച്ചു; ഒറ്റ...

കൊച്ചി: കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി (Kia Syros EV) കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു (Kia Syros EV launch Kerala Kochi). കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ...

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...