HomeKerala Assembly Election 2026കേരള മുഖ്യമന്ത്രി സ്ഥാനത്ത് 'വിസ്മയം' ഉണ്ടാകുമോ?: ഡൽഹിയിൽ നിന്ന് CM വന്ന...

കേരള മുഖ്യമന്ത്രി സ്ഥാനത്ത് ‘വിസ്മയം’ ഉണ്ടാകുമോ?: ഡൽഹിയിൽ നിന്ന് CM വന്ന ചരിത്രമുണ്ടെന്ന് നേതാക്കൾ, ചർച്ചകൾ കൊഴുക്കുന്നു | Kerala CM Selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ യുഡിഎഫിൽ ചർച്ചകൾ പുതിയ തലത്തിലേക്ക്. ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കുമ്പോഴും, ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ കടന്നുവരവിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(Kerala CM Selection PJ Kurien NK Premachandran Statements 2026)

മുഖ്യമന്ത്രി സ്ഥാനത്തിൽ കേരളത്തിൽ ഒരു ‘വിസ്മയം’ കൂടി ഉണ്ടാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചു. എല്ലാവർക്കും സ്വീകാര്യനായ ഒരാളാകും മുഖ്യമന്ത്രിയെന്നും കേരളത്തിന്റെ പൊതുവികാരം ഹൈക്കമാൻഡ് മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ ആർഎസ്പിയുടെ ഉജ്ജ്വല തിരിച്ചുവരവിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

കെ.സി. വേണുഗോപാലും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. ഘടകകക്ഷികളുടെ പിന്തുണയും എംഎൽഎമാരുടെ ഭൂരിപക്ഷവും ആർക്കൊപ്പമാണെന്നത് നിരീക്ഷകർ പരിശോധിക്കും. ഗ്രൂപ്പ് പോര് തെരുവിലേക്ക് നീളുന്നത് ഒഴിവാക്കി എത്രയും വേഗം സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമുള്ളത്.

സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഹൈക്കമാൻഡിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രിയപ്പെട്ടവനാണ് കെ.സി. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി പക്ഷം അവകാശപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രവർത്തനം വി ഡി സതീശന് മുൻതൂക്കം നൽകുന്നു. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണെന്നാണ് സൂചന.

രമേശ് ചെന്നിത്തല വിഭാഗം തന്റെ സീനിയോറിറ്റിയും മുൻകാല അനുഭവസമ്പത്തും ഉയർത്തിക്കാട്ടിയാണ് അവകാശവാദമുന്നയിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിരീക്ഷകരെ നിശ്ചയിക്കും. കേരളത്തിലെത്തുന്ന നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് വ്യക്തിപരമായ നിലപാട് തേടും. ഇതിനുപുറമെ എംപിമാരുടെയും മുൻ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായം ആരായും. ഘടകകക്ഷികളുടെ വികാരം മാനിക്കുമെങ്കിലും 63 സീറ്റുകളുടെ കരുത്തിൽ കോൺഗ്രസ് ആർക്കും വഴങ്ങിക്കൊടുക്കില്ലെന്നാണ് സൂചന.

Story Summary

Discussions for the next Kerala CM have intensified following the UDF’s landslide victory. Senior leader PJ Kurien reminded that there is a history of CMs arriving from Delhi, hinting at KC Venugopal, while NK Premachandran predicted a “surprise element” in the final decision by the High Command.

WhatsApp Channel Banner

Latest updates

ശക്തമായ കാറ്റ്, മോശം കാലാവസ്ഥ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്...

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച്, യെല്ലോ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ കേന്ദ്ര ജല കമ്മീഷൻ വിവിധയിടങ്ങളിൽ ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്...

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും: തീരങ്ങളിൽ താമസിക്കുന്നവർക്ക്...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ഓടെ പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ...

‘മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്, ഹെലികോപ്റ്റർ...

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ഒരു നിക്ഷേപക ഗ്രൂപ്പുമായി...

റോഡുകളിൽ കാൽനടയാത്രക്കാർക്ക് പ്രത്യേക സ്ഥലം ഉറപ്പാക്കണം: കേന്ദ്രത്തിന് സുപ്രീം...

ന്യൂഡൽഹി: റോഡുകൾ നിർമ്മിക്കുന്നയിടങ്ങളിലെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക പാത വിഭജിച്ച് നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...