തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ഓടെ പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തും. പേപ്പാറയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതോടെ അരുവിക്കര അണക്കെട്ടിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.(Peppara and Aruvikkara Dam Shutters Opened Alert Issued for Riverbanks in Thiruvananthapuram)
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30-ഓടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റീമീറ്റർ കൂടി ഉയർത്തും. നിലവിൽ 120 സെന്റീമീറ്റർ ഉയർത്തിയിട്ടുള്ള ഷട്ടറുകൾ 80 സെന്റീമീറ്റർ കൂടി ഉയർത്തുന്നതോടെ ആകെ ഉയരം 200 സെന്റീമീറ്ററായി മാറും.
ഡാമുകളിലെ ജലനിരപ്പ് ഉയരുകയും കൂടുതൽ വെള്ളം നദിയിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമുകളുടെ സമീപ പ്രദേശങ്ങളിലും കരയോരങ്ങളിലും താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
Story Summary
Due to heavy inflow, the shutters of Peppara Dam are set to be raised by a total of 80 cm on August 3. Consequently, the shutters of Aruvikkara Dam will also be raised further to 200 cm to manage water levels. Thiruvananthapuram District Collector Anu Kumari has advised residents living along the riverbanks and near the dams to remain vigilant.


