HomeKerala'മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്, ഹെലികോപ്റ്റർ ഉപയോഗം ഔദ്യോഗിക...

‘മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്, ഹെലികോപ്റ്റർ ഉപയോഗം ഔദ്യോഗിക ആവശ്യത്തിന്, കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ഒരു നിക്ഷേപക ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും യാത്ര ചെയ്താലും ഇല്ലെങ്കിലും വാടക തുക നൽകേണ്ട സാഹചര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.(CM VD Satheesan Clarifies Helicopter Journey and Food Controversy Amid Kerala Floods)

വന്ദേ ഭാരത് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപക ഗ്രൂപ്പ് നേരത്തെ കാണാൻ സമയം ചോദിച്ചതിനാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയത്. യാത്ര ചെയ്താലും ഇല്ലെങ്കിലും ഹെലികോപ്റ്ററിനായി നിശ്ചിത തുക നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

മഴക്കെടുതിക്കിടെ വിരുന്നുസൽക്കാരത്തിൽ പങ്കെടുത്തെന്ന പ്രചാരണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ദുരന്ത വിവരമറിഞ്ഞത് മുതൽ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ള അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിച്ചതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. വൈകീട്ട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ സൽക്കാരമെന്ന പേരിൽ ഹീനമായി ചിത്രീകരിക്കുകയാണെന്നും ദുരന്തസമയത്ത് ഇത്തരത്തിലുള്ള കുത്തിത്തിരിപ്പുകൾ ഉണ്ടാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായും 165 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും സ്ഥിതി നിലവിൽ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Kerala Chief Minister V. D. Satheesan defended his helicopter journey as an official visit to meet potential investors and dismissed allegations surrounding his participation in a meal during the flood situation. He provided updates on the ongoing rain havoc in Kerala, noting that 15 lives were lost and 316 relief camps were set up, while urging political opponents to avoid creating controversies during disasters.

WhatsApp Channel Banner

Latest updates

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘2018 ൽ മുഖ്യമന്ത്രി നിരാഹാരം ആയിരുന്നു എന്ന് അറിയില്ലായിരുന്നു,...

തിരുവനന്തപുരം: മഴക്കെടുതിക്കിടെ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തെന്ന ആരോപണത്തിൽ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസരൂപേണ പ്രതികരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. തനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്ന് ചോദിച്ച അദ്ദേഹം, കഴിഞ്ഞ പ്രളയക്കാലങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി...

‘രേഖകൾ പുറത്തുവിടാൻ ഞാൻ തയ്യാർ, നിങ്ങൾ രാഷ്ട്രീയക്കാർ തയ്യാറാണോ?’:...

ന്യൂഡൽഹി: വിദേശത്തുള്ള തന്റെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ടി.ഐ പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. ബോസ്റ്റൺ യൂണിവേഴ്‌സിറ്റി നൽകിയ...

‘എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവർത്തിച്ചു’:...

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെവിട്ട നടപടിയിൽ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിധികൾക്കെതിരെ ഉടനടി അപ്പീൽ നൽകുമെന്നും നീതിക്കായുള്ള...

‘മഴമുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം,...

കണ്ണൂർ: സംസ്ഥാനത്ത് നിലനിൽക്കുന്ന കനത്ത മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ അപാകതകളോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലഭ്യമായ മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർ മുഖേന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ്...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...