HomeKerala Assembly Election 2026ഇരവിപുരം RSPയിൽ നാടകീയ രംഗങ്ങൾ: രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തിൽ,...

ഇരവിപുരം RSPയിൽ നാടകീയ രംഗങ്ങൾ: രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തിൽ, തർക്കം | RSP

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കൊല്ലം ഇരവിപുരം ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങളും കയ്യാങ്കളിയും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് യോഗത്തിനെത്തിയതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.(Dramatic scenes in Eravipuram RSP, Controversy over candidate selection)

നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ യോഗം തടസ്സപ്പെട്ടു. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യഘട്ടത്തിൽ എൻ. നൗഷാദിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലേക്ക് പാർട്ടി നേതൃത്വം നീങ്ങിയതാണ് നൗഷാദിനെ ചൊടിപ്പിച്ചത്.നൗഷാദ് നൽകിയ രാജി ആർഎസ്പി സംസ്ഥാന നേതൃത്വം ഇതുവരെ അംഗീകരിച്ചിരുന്നില്ല.

Clickable Info Box