HomeKerala Assembly Election 2026'മൂന്നാം പിണറായി സർക്കാർ കേരളത്തിന് ദുരന്തമാകും'; ആഞ്ഞടിച്ച് എ.കെ. ആന്റണി |...

‘മൂന്നാം പിണറായി സർക്കാർ കേരളത്തിന് ദുരന്തമാകും’; ആഞ്ഞടിച്ച് എ.കെ. ആന്റണി | AK Antony

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാമതൊരു സർക്കാർ അധികാരത്തിൽ വരുന്നത് സംസ്ഥാനം കാണാനിരിക്കുന്ന ഏറ്റവും വലിയ മഹാദുരന്തമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി (AK Antony). യു.ഡി.എഫ് ഇടിമുഴക്കം പോലെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും നിലവിലെ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലമായി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ‘അദൃശ്യനായ മുഖ്യമന്ത്രി’യായി മാറിയെന്ന് ആന്റണി പരിഹസിച്ചു. സെക്രട്ടേറിയറ്റിനെ ഒരു രാവണൻ കോട്ടയാക്കി മാറ്റിയ അദ്ദേഹം പി.ആർ ഏജൻസികളിലൂടെ മാത്രമാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അധികാരമേറ്റപ്പോൾ ജനകീയനായിരുന്ന മുഖ്യമന്ത്രി, ഇന്ന് ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോയാൽ മതിയെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തു വർഷം ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ അവസാന മന്ത്രിസഭാ യോഗങ്ങളിൽ ധൃതിപിടിച്ച് പ്രഖ്യാപിക്കുന്നത്. ഇതിന് കടലാസിന്റെ വില പോലും ജനങ്ങൾ നൽകില്ല. തൊഴിലില്ലായ്മയും ഭരണസ്തംഭനവും കാരണം കേരളത്തിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുകയാണ്. ഈ അവസ്ഥ താങ്ങാനുള്ള കരുത്ത് ഇനി കേരളത്തിനില്ല-അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം തകരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ ബിജെപിക്ക് മണ്ണൊരുക്കുന്നത് പിണറായിയുടെ ഭരണരീതിയാണ്. ഇടതുപക്ഷം നിലനിൽക്കണമെങ്കിൽ ഈ ഭരണം അവസാനിച്ചേ തീരൂ.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല. ജാതിയും മതവും തിരിച്ച് തെരുവുകളില്ലാത്ത ഈ നാട് അത്തരം രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും ആന്റണി വ്യക്തമാക്കി.

“മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മാത്രം മതി യുഡിഎഫിന് വോട്ട് കൂടാൻ. കാരണം ഇടതുപക്ഷ പ്രവർത്തകർ പോലും മറ്റൊരു പിണറായി ഭരണത്തെ ഭയപ്പെടുന്നു,” എ.കെ. ആന്റണി കൂട്ടിച്ചേർത്തു.

Story Summary:
Senior Congress leader A.K. Antony has strongly criticized Chief Minister Pinarayi Vijayan, stating that a third term for the LDF government would be a disaster for Kerala. He alleged that the CM has become “invisible” to the public, turning the Secretariat into a fortress. Antony predicted a thunderous comeback for the UDF, emphasizing that the youth are fleeing the state due to unemployment and poor governance.

WhatsApp Channel Banner

Latest updates

ഗുരുപൂർണിമ ദിനത്തിൽ നാനാ പഠോലെയ്ക്ക് പാദപൂജ നടത്തി: പരിഹസിച്ച്...

മുംബൈ: ഗുരുപൂർണിമ ദിനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പഠോലെയുടെ പാദങ്ങൾ കഴുകി പൂക്കൾ അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കനക്കുന്നു. സംഭവത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, ഇത് കോൺഗ്രസിന്റെ...

ചാലിയാറിനെ രക്ഷിക്കാൻ എത്തിയ ‘ചാലിയാർ രക്ഷകൻ’ തന്നെ രക്ഷ...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ചാലിയാറിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അനധികൃത മണൽകടത്ത് തടയുന്നതിനുമായി കൊണ്ടുവന്ന ‘ചാലിയാർ രക്ഷകൻ’ ബോട്ട് ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായത് ആശങ്കയ്ക്ക് ഇടയാക്കുന്നു (Chaliyar Rakshakan Boat). മലപ്പുറം ജില്ലാ പോലീസ്...

‘പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജം, മിന്നല്‍ പ്രളയങ്ങള്‍...

പത്തനംതിട്ട: പ്രളയക്കെടുതി തുടരുന്ന പത്തനംതിട്ട ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പൂർണമായി തയ്യാറാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ അറിയിച്ചു. ക്ലീനിങ് ഉൾപ്പെടെയുള്ള അത്യാവശ്യ പ്രവർത്തനങ്ങൾ...

അടിയന്തരയോഗം ചേർന്നു, പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കും, 15 മരണം,...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാലവർഷക്കെടുതികൾ നേരിടാൻ അടിയന്തര യോഗം ചേർന്നതായും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സ്ഥിതിഗതികൾ നേരിടാൻ പ്രത്യേക സന്നാഹമൊരുക്കുമെന്നും...

ട്രംപിന്റെ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ ആക്രമണം തുടരുന്നു; ഇസ്രയേൽ...

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ സമാധാന പദ്ധതിക്കിടയിലും ഗാസയിൽ സംഘർഷം തുടരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഞായറാഴ്ച മാത്രം 19 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതരെ ഉദ്ധരിച്ച്...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...