Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kerala Assembly Election

‘LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്’: പി. രാജീവ് | P Rajeev

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി.(P Rajeev Admits LDF Election Failures and Strategic Lapses) 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ്...

ഇന്ത്യാ സഖ്യത്തിൽ ഭിന്നത രൂക്ഷം: കോൺഗ്രസ് വിളിച്ച യോഗം ഇന്ന്; അതൃപ്തിയുമായി ഘടകകക്ഷികൾ | INDIA Alliance

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചുചേർത്ത യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസുമായുള്ള...

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിമർശനം; സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പാളിച്ചയെന്ന് വിലയിരുത്തൽ | CPIM Central Committee Meeting

ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന പോളിറ്റ് ബ്യൂറോയുടെ (പി.ബി) വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു (CPIM Central Committee Meeting). സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പാളിച്ച സംഭവിച്ചുവെന്നും ചില നേതാക്കൾ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ്...

‘തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണ്’: CPI കൊല്ലം ജില്ലാ നേതൃയോഗത്തിൽ വിമർശനം | CPI Faces Internal Backlash

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ കൊല്ലം ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ സി.പി.എം-സി.പി.ഐ ലയന സാധ്യതകളെക്കുറിച്ചുള്ള വികാരപരമായ പരാമർശങ്ങൾ വരെ യോഗത്തിലുണ്ടായി. പാർട്ടിയുടെ നിലനിൽപ്പ് പോലും അപകടത്തിലാണെന്നും നേതൃത്വം അടിയന്തരമായി തിരുത്തണമെന്നും ആവശ്യമുയർന്നു.(CPI Faces Internal Backlash Over Election Defeat And CPM Dominance) 'തിരുത്തൽ തുടങ്ങേണ്ടത്...

‘പോരാട്ടം തുടരും, അതിജീവിക്കുക തന്നെ ചെയ്യും, ഒന്നിൻ്റെയും അവസാനമല്ല’: P ജയരാജൻ | P Jayarajan On Kerala Election Defeat

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process) കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ...

കേരളം ആര് ഭരിക്കും? നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; തപാൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച് | Kerala Election Results 2026

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala Election Results 2026). ഇന്ന് (തിങ്കളാഴ്ച) രാവിലെ കൃത്യം എട്ട് മണിയോടെയാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുന്നത്. ഇതിന്റെ ഫലസൂചനകൾ...

‘UDFൽ മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും, സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: മന്ത്രി KB ഗണേഷ് കുമാർ | K.B. Ganesh Kumar

കൊല്ലം: യുഡിഎഫിൽ പുകയുന്ന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ അഞ്ചാറ് പേർ കാത്തിരിപ്പുണ്ടെന്നും അതിനാൽ അവർക്ക് ഒരു കസേര പോരാതെ വരുമെന്നും ഒരു ബഞ്ച് തന്നെ ഇടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K.B. Ganesh Kumar mocks UDF CM candidates...

കേരളത്തിലെ പരസ്യ പ്രചാരണം അവസാന ലാപ്പിൽ: ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദ പ്രചാരണം; ആവേശം വാനോളം | Kerala Assembly election

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറുമണിയോടെ സമാപനമാകും. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം നടത്തുന്ന 'കൊട്ടിക്കലാശ'ത്തിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.(Kerala Assembly election campaign in final lap today) പ്രമുഖ നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും...

‘അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴും’; ജി. സുധാകരനെതിരെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി | Pinarayi Vijayan

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അമ്പലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പേര് പരാമർശിച്ചില്ലെങ്കിലും "അവസരവാദി" എന്ന് വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വെറുമൊരു അവസരവാദിയാണെന്നും ഇത്തരക്കാർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ...

‘കേരളത്തിൽ ഭരണമാറ്റം അനിവാര്യം, കോൺഗ്രസ് ഒരു പാർട്ടിയല്ല’; ഹരിപ്പാട് ആഞ്ഞടിച്ച് ഖുശ്ബു | Khushbu BJP

ആലപ്പുഴ: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് വലിയ രാഷ്ട്രീയ സാധ്യതകളാണുള്ളതെന്നും സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ബിജെപി ദേശീയ നിർവാഹകസമിതി അംഗവും നടിയുമായ ഖുശ്ബു (Khushbu BJP). ഹരിപ്പാട് നിയസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുമെന്നും ഖുശ്ബു ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വികസന...
- Advertisement -spot_img

Latest News

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം തട്ടി; വീണ്ടുമെത്തിയ യുവാവിനെ ജീവനക്കാർ പൂട്ടി, ഒടുവിൽ അറസ്റ്റ് | Thamarassery Bank Fraud

താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാജ സ്വർണ്ണം (മുക്കുപണ്ടം) പണയം വെച്ച് അഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ബാങ്ക് ജീവനക്കാർ...
- Advertisement -spot_img