HomeHealth & Beautyഅമ്പഴങ്ങയുടെ ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും | Benefits...

അമ്പഴങ്ങയുടെ ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും | Benefits of Ambazhanga

ഒരു കാലത്തു കേരളത്തിൽ സര്വസാധാരണമായിരുന്ന നാട്ടുപഴങ്ങളിൽ പ്രധാനിയായിരുന്നു അമ്പഴങ്ങ (Benefits of Ambazhanga). അമ്പഴത്തിന്റെ പഴവും, ഇലയും, വേരും, തണ്ടും എല്ലാം ഉപയോഗപ്രദമാണ്. എന്നാൽ, ‘ആനവായിൽ അമ്പഴങ്ങ’ എന്ന പഴഞ്ചൊല്ലിന് അപ്പുറത്തേക്ക് മലയാളിക്ക് അമ്പഴത്തെ അറിയില്ല. അമൃതിന് തുല്യമാണ് അമ്പഴങ്ങയെന്നാണ് പൊതുവെ പറയാർ. സ്പോണ്ടിയാസ് ഡള്സീസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന അമ്പഴങ്ങ പോഷകസമ്പുഷ്ടമായ പഴമാണ്.

ഇന്ത്യ, കംബോഡിയ, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. 25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവര്ഗ്ഗങ്ങള് കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് പഴവർഗ്ഗങ്ങൾ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്.സാപോനിന്, ടാനിന് എന്നീ ഫ്ലേവനോയ്ഡുകള് അടങ്ങിയതിനാല് അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയില് വ്യാപകമായി ഉപയോഗിക്കുന്നു.

48 കിലോ കാലറി ഊർജ്ജം അടങ്ങിയ ഈ ഫലത്തിൽ മാംസ്യം, അന്നജം, ജീവകം എ, ജീവകം സി, കാല്സ്യം, ഇരുമ്പ്, ഫോസ്ഫറസ് ഇവയുമുണ്ട്. കൂടാതെ, ദഹനത്തിനു സഹായകമായ നാരുകളും (ഡയറ്ററി ഫൈബര്) ജീവകം ബി ബി കോംപ്ലക്സുകളായ തയാമിന്, റൈബോഫ്ലേവിന് എന്നിവയും അടങ്ങിയിരിക്കുന്നു.
ജീവകം സി അടങ്ങിയിട്ടുള്ളതിനാല് രോഗപ്രതിരോധശക്തിക്ക് ഉത്തമമാണ്. ഇതു രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന കൊളാജന്റെ നിർമ്മാണം മെച്ചപ്പെടുത്തുന്നതോടൊപ്പം മുറിവ് വേഗം ഉണങ്ങാന്സഹായിക്കുന്നു. ചര്മത്തിന്റെ ആരോഗ്യത്തിന് അമ്പഴങ്ങയിലടങ്ങിയ ജീവകം സി ഗുണകരമാണ്, ഇത് കോശങ്ങളുടെ പരുക്ക് ഭേദമാക്കി ചര്മത്തെ ആരോഗ്യമുള്ളതാക്കുന്നു. അമ്പഴത്തിന്റെ ഇല ഇട്ടു തിളപ്പിച്ച് സത്ത് ബോഡിലോഷനായും മോയ്ചറൈസറായും ഉപയോഗിക്കുന്നു. ചൊറി, ചിരങ്ങ് മുതലായവയുടെ ചികിത്സയ്ക്കായും അമ്പഴത്തിന്റെ വേര് ഉപയോഗിക്കുന്നുണ്ട്.

അമ്പഴങ്ങയുടെ മൂന്നോ നാലോ കഷണം പിഴിഞ്ഞു നീരെടുക്കുക. ഇതില് ഒരുനുള്ള് ഉപ്പു ചേര്ത്തു ദിവസം മൂന്നു തവണ കഴിച്ചാല് ചുമയ്ക്ക് ആശ്വാസം ലഭിക്കും. ദഹനപ്രശ്നങ്ങള്ക്ക് അമ്പഴങ്ങയില് നാരുകള് ധാരാളമായി അടങ്ങിയതിനാല് ദഹനം സുഗമമാക്കുന്നു. ദഹനക്കേടും മലബന്ധവും മൂലം വിഷമിക്കുന്നവര് ഈ പഴത്തിന്റെ പള്പ്പ് കഴിച്ചാല് മതി. ജലാംശം ധാരാളമായുള്ളതിനാല് നിര്ജലീകരണം തടയുന്നു അമ്പഴമരത്തിന്റെ പുറംതൊലി വയറുകടിക്കുള്ള പരിഹാരമാണ്. തൊലി കഷായംവച്ചു കുടിക്കുന്നത് അതിസാരം, വയറുകടി എന്നിവമൂലം വിഷമിക്കുന്നവര്ക്ക് ആശ്വാസമേകും.

അമ്പഴങ്ങയിലുള്ള ആന്റിഒക്സിഡന്റ് ക്യാന്സര് കോശങ്ങളെ പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള കാല്സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്ധിപ്പിക്കും. അണുബാധകളെ ഇല്ലാതാക്കാനും ഈ പഴം സഹായിക്കും. രക്തത്തിലെ ചുവന്ന രക്താണുക്കളെ വര്ദ്ധിപ്പിക്കാന് വിദഗ്ദ്ധര് അമ്പഴങ്ങകൊണ്ടുള്ള പാനീയം നിര്ദ്ദേശിക്കാറുണ്ട്. അമ്പഴങ്ങയിലെ നാരുകള് അമിതവണ്ണം കുറയ്ക്കാന് സഹായിക്കും. ഇതില് അടങ്ങിരിക്കുന്ന വിറ്റാമിന് എ കാഴ്ച ശക്തി വര്ധിപ്പിക്കും. പ്രമേഹമുള്ളവര്ക്കും അമ്പഴങ്ങ നല്ലതാണ്.അച്ചാറിടാനാണ് അമ്പഴങ്ങ പ്രധാനമായും ഉപയോഗിക്കുന്നത്. അച്ചാറിനു പുറമെ സ്വാദിഷ്ടമായ ചമ്മന്തിയും അമ്പഴങ്ങകൊണ്ട് തയാറാക്കാറുണ്ട്. ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും സൂപ്പിനും സോസിനും രുചികൂട്ടാനും അമ്പഴങ്ങ ഉപയോഗിച്ചുവരുന്നു.

WhatsApp Channel Banner

Latest updates

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

പ്രിയദർശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ...

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. തിരുനെൽവേലി മുക്കടൽ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച് ചവറ പോലീസിന് കൈമാറിയത്.(KSRTC...

PoKയിലെ അടിച്ചമർത്തൽ പുറത്തുകൊണ്ടുവന്നു: അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്,...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. അൽ ജസീറയുടെ ഇംഗ്ലീഷ്...

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...