HomeThe Adventure Atlasഅമ്പത് വർഷം കൊണ്ട് വറ്റിവരണ്ടത് 68,000 സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള കടൽ;...

അമ്പത് വർഷം കൊണ്ട് വറ്റിവരണ്ടത് 68,000 സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള കടൽ; മനുഷ്യന്റെ അത്യാഗ്രഹം വിഴുങ്ങിയ ആറൽ കടൽ | ARAL SEA

ഒരു കടൽ വറ്റി മരുഭൂമിയായി മാറി. ഒരിക്കൽ മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായിരുന്ന ആറൽ കടൽ (ARAL SEA) അമ്പത് വർഷം കൊണ്ടാണ് തരിശു ഭൂമിയായി മാറിയത്. വടക്ക് കസാക്കിസ്ഥാനും തെക്ക് ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള അതിർത്തികളിൽ വ്യാപിച്ചു കിടന്നിരുന്ന കടൽ എന്നെന്നേക്കുമായി മറഞ്ഞിരിക്കുന്നു.

ഒരിക്കൽ ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്നു ആറൽ. 1960 കളുടെ തുടക്കം മുതലാണ് കടൽ വറ്റുവാൻ ആരംഭിക്കുന്നത്. ഒരുകാലത്ത് 40 മീറ്റർ ആഴമുള്ള ശുദ്ധജല തടാകം മത്സ്യ സമ്പന്നമായിരുന്നു. കടലിന്റെ തീരങ്ങളിൽ താമസിച്ചിരുന്ന മനുഷ്യരുടെ പ്രധാന വരുമാനം മത്സ്യബന്ധനമായിരുന്നു.കടൽ മരുഭൂമിയായതോടെ സ്വന്തം നാട് വിട്ട് അവർ മറ്റിടങ്ങളിലേക്ക് പോയി.ആറൽ കടൽ ഇപ്പോൾ രണ്ട് വ്യത്യസ്ത ജലാശയങ്ങളായി വേർപിരിഞ്ഞ് ഒഴുകുന്നുണ്ട്.മുമ്പ് 68,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആറൽ കടലിൻ്റെ നാശം 1960-കളോടെയാണ് ആരംഭിക്കുന്നത്, 2010 ആയപ്പോഴേക്കും കടൽ പൂർണ്ണമായും വറ്റിവരണ്ടു.

ഒരു കടൽ എങ്ങനെയാണ് വറ്റിയത് എന്ന് എല്ലാവർക്കും തോന്നാവുന്ന ചോദ്യം തന്നെയാണ്. ആറൽ എന്ന വാക്കിന്റെ അർത്ഥം “ദ്വീപുകളുടെ കടൽ” എന്നാണ്. ഏകദേശം 1100 ദ്വീപുകൾ കടലിൽ ഉണ്ടായിരുന്നു. അമു ദര്യയും, സിർ ദര്യയും എന്നീ രണ്ടു നദികൾ ചേർന്നാണ് ആറൽ കടലിന്റെ ജലനിരപ്പ് നിലനിർത്തിയിരുന്നത്. സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ ധാന്യത്തിന്റെയും പരുത്തിയുടെയും കൃഷിക്കായി വലിയ അളവിൽ കടലിൽ നിന്നും വെള്ളം ശേഖരിക്കുകയുണ്ടായി. എന്നാൽ അത് ഒരു പരിധിക്കപ്പുറമായിരുന്നു. കൃഷിക്കായി വിവിധ ജലസേചന പദ്ധതികൾ നിർമ്മിച്ചു. സോവിയറ്റ് യൂണിയൻ ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരാകുവാൻ വേണ്ടിയുള്ള മത്സരത്തിലായിരുന്നു അന്ന്. കൃഷി പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായി മുന്നോട്ടുപോയി. പക്ഷെ ആറൽ പതുക്കെ വറ്റി തുടങ്ങി. വെറും പത്ത് വർഷത്തിനുള്ളിൽ കടൽ വൻ തോതിൽ ചുരുങ്ങാൻ തുടങ്ങി. 1980-ലെ വേനൽക്കാലത്ത്, രണ്ട് വലിയ നദികളും വറ്റിവരണ്ടു. ജലത്തിൻ്റെ തീവ്രമായ ബാഷ്പീകരണം കാരണം ആറൽ കടൽ പെട്ടെന്ന് ചുരുങ്ങാൻ തുടങ്ങി. 1992 ആയപ്പോഴേക്കും ആറൽ കടലിൻ്റെ രണ്ട് ഭാഗങ്ങളുടെ ആകെ വിസ്തീർണ്ണം ഏകദേശം 13,000 ചതുരശ്ര മൈൽ ആയി ചുരുങ്ങി, ഉപരിതല നിരപ്പ് ഏകദേശം 50 അടിയായി കുറഞ്ഞു.

ജലനിരപ്പ് കുറയുന്നതിനാൽ ജലത്തിൻ്റെ ലവണാംശം വർദ്ധിക്കുന്നു.ഇത് കടലിലെ മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ്പിനെ തന്നെ ബാധിക്കുവാൻ തുടങ്ങി. പതിയെ മത്സ്യസമ്പത്ത് ഇല്ലാതെയായി. കടൽ രാസകീടനാശിനികൾ കലർന്നു മലിനമാകാൻ തുടങ്ങിയതോടെ കടലിനെ ആശ്രയിച്ചിരുന്ന ജീവജാലകങ്ങൾ ചത്തൊടുങ്ങി. ജലത്തിലെ വിഷാംശം വർധിച്ചതോടെ പ്രദേശവാസികൾക്ക് പല രോഗങ്ങളും പിടിപ്പെടാൻ തുടങ്ങി. വാസയോഗ്യമല്ലാത്ത തരത്തിൽ നിന്നും ജനങ്ങൾ ദൂരദേശങ്ങളിൽ പലായനം ചെയ്തു. ഒരു കാലത്ത് സമൃദ്ധിയുടെ നാട് പിന്നെ ജീവനു തന്നെ ആപത്തായി മാറി. 1991-ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതോടു കൂടി കടലിനെ സംരക്ഷിക്കുവാനുള്ള പല നടപടികളും സർക്കാരുകൾ സ്വീകരിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. നിലവിൽ ആറൽ കടലിന്റെ 10 ശതമാനം മാത്രമാണ് ജലാംശം ഉള്ളത്. കടലിന്റെ ബാക്കി ഭാഗങ്ങൾ മുഴുവൻ തീർത്തും തരിശു ഭൂമിയായി മാറി.

യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, 2011-ൽ സന്ദർശിച്ച ശേഷം”ഭൂമിയിലെ ഏറ്റവും മോശമായ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്ന്” എന്നാണ് ആറൽ കടലിനെ വിശേഷിപ്പിച്ചത്. ആറൽ കടലിൻ്റെ തകർച്ചയ്ക്ക് കാരണം സോവിയറ്റ് യൂണിയൻ്റെ അത്യാഗ്രഹമായിരുന്നു. വ്യവസായിക ലാഭം മാത്രം ലക്ഷ്യം വച്ച് ഒരു കടലിനെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും തന്നെ ഇല്ലാതെയാക്കി. ആറൽ കടൽ വ്യവസായവൽക്കരണത്തിൻ്റെയും ചൂഷണത്തിൻ്റെയും വേദനിപ്പിക്കുന്ന പ്രതീകമാണ്.

Summary: The Aral Sea, once the fourth-largest lake in the world, has almost completely dried up over the past five decades. The disaster began in the 1960s when rivers feeding the sea were diverted by the Soviet Union for large-scale cotton irrigation projects.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതിവേഗ...

കൊച്ചി: ശബരിമല നെയ്യ് അഴിമതി കേസിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റേയും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി.(Sabarimala Ghee...

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...