കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘തൊപ്പി’ക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.(YouTuber Thoppi booked for posting obscene videos on social media)
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് തൊപ്പിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിക്കുകയും അതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Story Summary
The Ernakulam Rural Cyber Police have registered a case against popular YouTuber ‘Thoppi’ under the IT Act for posting obscene videos on social media. The investigation, initiated following a complaint by an advocate, involved a thorough review of the YouTuber’s social media accounts, which confirmed the unauthorized dissemination of private content.

