HomeKeralaകേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്,...

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, വടക്കൻ കേരളത്തിൽ രൂക്ഷമായ വെള്ളക്കെട്ട്, 2 വയസുകാരൻ മരിച്ചു | Kerala Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും തീരദേശങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Heavy Rain Alert IMD Issues Orange Alert For Twelve Districts)

ഓറഞ്ച് അലർട്ട്

ഓഗസ്റ്റ് 02: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

മഞ്ഞ അലർട്ട്

ഓഗസ്റ്റ് 02: തിരുവനന്തപുരം, കൊല്ലം.

ഓഗസ്റ്റ് 03 (നാളെ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

ഓഗസ്റ്റ് 06: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജീവിക്കുന്നവർ അധികൃതരുടെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രളയ സാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽ സമയത്തുതന്നെ തങ്ങളുടെ പ്രദേശത്ത് തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ, റവന്യൂ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലമില്ലാത്ത വീടുകളിലും താമസിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി അധികൃതരെ വിവരമറിയിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.

വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കോഴിക്കോട് കാപ്പാട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരൻ മാസിൻ ഇർഷ മരിച്ചു. വലിയാണ്ടി നൗഷാദിന്റെയും ഷംനയുടെയും മകനാണ്. കാസർകോട് കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് നൂറിലേറെ വീടുകളിൽ വെള്ളം കയറി. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.

കോഴിക്കോട് മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വടകര മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ 25 ക്യാമ്പുകളിലായി 400-ലേറെ പേർ കഴിയുന്നുണ്ട്. ചാലിപ്പുഴയിൽ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരം റദ്ദാക്കി.

കണ്ണൂരിൽ മരം വീണും മേൽക്കൂര തകർന്നും ചിലർക്ക് പരിക്കേറ്റു. കൂത്തുപറമ്പിൽ കഴിഞ്ഞ ദിവസം കാണാതായ രാരിഷ് എന്ന യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫ, ചെറുപുഴയിൽ കാണാതായ രാജേഷ് എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ജില്ലയിൽ 18 ക്യാമ്പുകളിലായി 600-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പാലം-ഷൊർണൂർ മേഖലകളിൽ ഇരുകരകളും കൂട്ടിമുട്ടി. മലപ്പുറം വേങ്ങരയിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും പതിച്ചെങ്കിലും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മലപ്പുറത്ത് 7 ക്യാമ്പുകളിലായി 129 പേരുണ്ട്. വയനാട്ടിൽ മഴ കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. എങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

Story Summary

The India Meteorological Department (IMD) issued an orange alert for 12 districts in Kerala today, predicting very heavy rainfall, along with yellow alerts across various districts over the next five days. Authorities have urged residents in landslide and flood-prone areas to remain vigilant and move to safer locations.

WhatsApp Channel Banner

Latest updates

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി...

വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച കൂറ്റൻ കുഴികൾ പൂർവ്വസ്ഥിതിയിലാക്കാത്തതിനാൽ...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

‘കൃത്യമായ അറിയിപ്പ് നൽകിയിരുന്നു, ഇന്നലെ ഉണ്ടായത് അതിതീവ്ര മഴയാണ്’:...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ...

കർണാടകയിൽ കനത്ത മഴ: ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ, 3 വയസുകാരൻ...

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി...

‘മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കം’: വിമർശനവുമായി...

പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....