HomeEntertainmentരഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്.(Sexual assault case, FEFKA to take action against Ranjith)

രഞ്ജിത്തിനെ മാറ്റിനിർത്താൻ ഇരു യൂണിയനുകളുടെയും ജനറൽ സെക്രട്ടറിമാർക്ക് ബി. ഉണ്ണികൃഷ്ണൻ നിർദ്ദേശം നൽകി. ലൈംഗികാതിക്രമം സംബന്ധിച്ച് അതിജീവിത ഫെഫ്കയ്ക്കോ സിനിമാ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനോ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

കാരവാനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്.

Clickable Info Box