Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeEntertainmentവാഹനാപകട കേസ്: മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ, കുറ്റം...

വാഹനാപകട കേസ്: മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ, കുറ്റം ഒഴിവാക്കി | Maniyanpilla Raju

🎙️ Latest Podcast

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിനെതിരെയുള്ള മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. (Road accident case, Maniyanpilla Raju gets clean chit, found not drunk)

ഇക്കാര്യം പൊലീസ് കോടതിയെ അറിയിച്ചാണ് കുറ്റം ഒഴിവാക്കിയത്. മദ്യപാനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവാക്കിയെങ്കിലും, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിന് ‘ഹിറ്റ് ആൻഡ് റൺ’ കേസ് അദ്ദേഹത്തിനെതിരെ നിലനിൽക്കും.

വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. ക്ലബ്ബിൽ നിന്ന് റോഡിലേക്കിറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിക്കുകയും രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയത് വലിയ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, അപകടം നടന്നപ്പോൾ ഭയന്നുപോയതിനാലാണ് വാഹനം നിർത്താതിരുന്നതെന്നും ബൈക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്നുമാണ് താരം നൽകിയ വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.