തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ഇൻസൈ അമ്മാൾ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്.(Leopard attack, Elderly woman dies tragically in Athirappilly)
മലക്കപ്പാറ ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഷോളയാർ ഡാമിലെ തമിഴ്‌നാട് അതിർത്തിക്കുള്ളിലാണ് അപകടം നടന്ന സ്ഥലം. ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് വയോധിക കൊല്ലപ്പെട്ടത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

