HomeEntertainmentപ്രശസ്ത അമേരിക്കൻ ഗായകൻ d4vd അറസ്റ്റിൽ; 14 വയസ്സുകാരിയെ കൊലപ്പെടുത്തിയതായി സംശയം...

പ്രശസ്ത അമേരിക്കൻ ഗായകൻ d4vd അറസ്റ്റിൽ; 14 വയസ്സുകാരിയെ കൊലപ്പെടുത്തിയതായി സംശയം | Rapper d4vd Arrested

 

ലോസ് ആഞ്ചലസ്: 14 വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ പ്രശസ്ത അമേരിക്കൻ റാപ്പർ d4vd (ഡേവിഡ് ആന്തണി ബർക്ക്) അറസ്റ്റിലായി (Rapper d4vd Arrested). സെലസ്റ്റ് റിവാസ് എന്ന പെൺകുട്ടിയുടെ മൃതദേഹം ബർക്കിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച ലോസ് ആഞ്ചലസ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വർഷം സെലസ്റ്റ് റിവാസിന്റെ മൃതദേഹം ഡേവിഡ് ബർക്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കാറിന്റെ ഡിക്കിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പതിനഞ്ചാം ജന്മദിനത്തിന് തലേദിവസമാണ് ഈ ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. കാറിൽ രണ്ട് കറുത്ത ബാഗുകളിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഏറെ നാളുകൾ കഴിഞ്ഞിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. ‘റൊമാന്റിക് ഹോമിസൈഡ് എന്ന ഹിറ്റ് ഗാനത്തിലൂടെ 2022-ൽ ടിക്‌ടോക്കിൽ തരംഗമായ ഗായകനാണ് 21-കാരനായ ബർക്ക്. ഈ കേസിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇദ്ദേഹം തന്റെ വിദേശ പര്യടനങ്ങൾ റദ്ദാക്കിയിരുന്നു.

ഡേവിഡ് ബർക്കിന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല. തിങ്കളാഴ്ച ജില്ലാ അറ്റോർണി ഓഫീസ് കേസ് പുനഃപരിശോധിക്കുകയും ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യും. എന്നാൽ താൻ നിരപരാധിയാണെന്നും സെലസ്റ്റിന്റെ മരണത്തിൽ പങ്കില്ലെന്നും ബർക്കിന്റെ അഭിഭാഷകർ പ്രസ്താവനയിലൂടെ അറിയിച്ചു.

Summary: American rapper David Anthony Burke, popularly known as d4vd, has been arrested in Los Angeles on suspicion of murdering 14-year-old Celeste Rivas. The arrest follows the discovery of Rivas’s dismembered body in a Tesla registered to the singer seven months ago. The 21-year-old artist, famous for his viral hit “Romantic Homicide,” is currently held without bail. While the DA’s office prepares formal charges for Monday, Burke’s legal team maintains his innocence, claiming the evidence will prove he was not responsible for the teenager’s death.

 

WhatsApp Channel Banner

Latest updates

എയർ ഇന്ത്യ വിമാനത്തിൽ വൻ കുലുക്കം: യാത്രികർക്ക് പരിക്ക്;...

ന്യൂഡൽഹി: ഫുക്കറ്റിൽ (തായ്‌ലാന്റ്) നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ (AI 2379) വിമാനത്തിൽ വൻ കുലുക്കം ( Air India turbulence). പെട്ടെന്ന് വിമാനത്തിന്റെ ഉയരത്തിൽ 300 അടിയോളം ഇടിവുണ്ടായതിനെ തുടർന്ന്...

‘സോഫാ മോഡൽ, പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

തഞ്ചാവൂർ: ജനങ്ങളുടെയും കർഷകരുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് 'സോഫാ മോഡൽ' സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കാവേരി പ്രതിഷേധത്തിനിടെ നടി...

തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിൽ വിള്ളൽ; എൻ.ഡി.എ യോഗം...

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗമായ നാഷണൽ കോൺഗ്രസ് ഓഫ് ഇന്ത്യ (NCPI) ഗ്രൂപ്പിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നു (TMC rebel MPs NDA meeting boycott). മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും...

‘നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ സ്ത്രീയെ അധിക്ഷേപിക്കതിരിക്കാൻ ശ്രമിക്കൂ’: ഉദയനിധി സ്റ്റാലിനെതിരെ...

ന്യൂഡൽഹി: തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഉദയനിധി തന്നെത്തന്നെ...

എഥനോളിന്റെ രാസസൂത്രവാക്യം പോസ്റ്റ് ചെയ്തു; നടൻ സണ്ണി വെയ്ന്...

തിരുവനന്തപുരം: പെട്രോളിൽ എഥനോൾ കലർത്തുന്ന ഇ20 (Sunny Wayne ethanol Facebook post controversy) നയത്തിനെതിരെ രാജ്യത്തുടനീളം ജനരോഷം ശക്തമാകുന്നതിനിടെ, എഥനോളിന്റെ രാസസൂത്രവാക്യം ഫേസ്ബുക്കിൽ പങ്കുവെച്ച നടൻ സണ്ണി വെയ്ന് നേരെ സൈബർ...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...