തഞ്ചാവൂർ: ജനങ്ങളുടെയും കർഷകരുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ‘സോഫാ മോഡൽ’ സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കാവേരി പ്രതിഷേധത്തിനിടെ നടി തൃഷയുമായി ബന്ധപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള പോലീസ് നടപടിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Udhayanidhi Stalin slams TVK government over arrest terms it a ploy to divert attention)
താൻ പ്രസംഗത്തിൽ മോശം വാക്കുകൾ ഉപയോഗിച്ചുവെന്ന് പ്രചരിപ്പിച്ച് ഭരണപക്ഷത്തിന്റെ ആളുകൾ വ്യാജ വാർത്തകൾ ഉണ്ടാക്കുകയാണെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഉദയനിധി ആരോപിച്ചു. തെറ്റായ കേസുകൾ എടുത്ത് ചെന്നൈയ്ക്കും തഞ്ചാവൂരിനുമിടയിൽ തന്നെ നടത്തിച്ച് ഭരണപക്ഷം ചിലരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ്. കരൂരിൽ 41 പേർ മരിച്ചപ്പോൾ അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടന്ന മുഖ്യമന്ത്രിയെപ്പോലെയല്ല താനെന്നും, കലൈഞ്ജറുടെ പേരക്കുട്ടിയും സ്റ്റാലിന്റെ മകനുമായ താൻ കർഷകർക്ക് വേണ്ടി നൂറുതവണ വേണമെങ്കിലും അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബജറ്റ് സമ്മേളനത്തിൽ ഉദയനിധി പങ്കടുക്കുന്നത് തടയാനാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കമെന്ന് ഡി.എം.കെ മുതിർന്ന അഭിഭാഷകൻ എൻ.ആർ. ഇളങ്കോ ആരോപിച്ചു. എന്നാൽ പൊതുവേദിയിൽ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച വ്യക്തിക്ക് നിയമസഭയിലിരിക്കാൻ യോഗ്യതയില്ലെന്ന് തമിഴ്‌നാട് ഊർജ്ജ-നിയമ മന്ത്രി നിർമ്മൽ കുമാർ തുറന്നടിച്ചു.
Story Summary
DMK leader and Tamil Nadu Opposition Leader Udhayanidhi Stalin accused the TVK-led government of arresting him to divert attention from key issues like farmers’ distress. While the ruling party criticized him for alleged derogatory remarks against actor Trisha, the DMK claimed the arrest was aimed at preventing him from attending the Budget session.


