ന്യൂഡൽഹി: തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഉദയനിധി തന്നെത്തന്നെ ഒരു നേതാവെന്ന് വിളിക്കാൻ നാണിക്കണമെന്ന് ഖുശ്ബു പറഞ്ഞു.(Khushbu Sundar slams Udhayanidhi Stalin over misogynistic remark against actor Trisha)
തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സദസ്സിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന് ഉയർന്ന മുദ്രാവാക്യങ്ങൾക്ക് മറുപടിയായി ഉദയനിധി നടത്തിയ ഉഭയാർത്ഥ പ്രയോഗമാണ് വിവാദമായത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അടുത്ത സുഹൃത്തും സഹതാരവുമായ തൃഷയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഉദയനിധിയെ ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടുമണിയോടെ വിട്ടയച്ചിരുന്നു.
ഡി.എം.കെയുടെ പാരമ്പര്യം തന്നെ സ്ത്രീവിരുദ്ധതയാണെന്നും ഉദയനിധിയിൽ നിന്ന് ഇത്തരം ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ഖുശ്ബു വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ശൈലി അവസാനിപ്പിക്കണമെന്നും, പരസ്യവേദിയിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ ആരും അധികാരം നൽകിയിട്ടില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
Story Summary
BJP leader Khushbu Sundar slammed Tamil Nadu Opposition Leader Udhayanidhi Stalin for his alleged misogynistic remarks against actor Trisha at a public rally. Following his arrest and subsequent release, Khushbu criticized the DMK’s legacy of sexism and welcomed the police action.


