HomeEntertainment'എന്റെ മാതൃഭാഷ ഇംഗ്ലീഷ്, മലയാളം എഴുതാനും വായിക്കാനും അറിയില്ല': തുറന്നുപറഞ്ഞ് നടി...

‘എന്റെ മാതൃഭാഷ ഇംഗ്ലീഷ്, മലയാളം എഴുതാനും വായിക്കാനും അറിയില്ല’: തുറന്നുപറഞ്ഞ് നടി ലെന | Lena on Malayalam language

കൊച്ചി: മലയാള സിനിമയിൽ സജീവമാണെങ്കിലും തനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ മാതൃഭാഷ ഇംഗ്ലീഷ് ആണെന്നും വീട്ടിലും ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. (Lena on Malayalam language)

താൻ ഇന്ത്യയിലെ പല സ്ഥലങ്ങളിൽ വളർന്ന ആളാണെന്നും, അതിനാൽ തന്നെ മലയാളത്തിലെ അടിസ്ഥാനപരമായ അറിവ് വളരെ കുറവാണെന്നും ലെന പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യ, ഗുവാഹത്തി, കൊച്ചി, തൃശൂർ, ബോംബെ, ബാംഗ്ലൂർ എന്നിങ്ങനെ പലയിടങ്ങളിലായി താമസിച്ചിരുന്നതിനാൽ ഐസിഎസ്‌സി സിലബസിലായിരുന്നു പഠനം. അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നതിനാൽ ഹിന്ദിയായിരുന്നു തന്റെ രണ്ടാമത്തെ ഭാഷ.

പന്ത്രണ്ടാം വയസ്സിലാണ് താൻ മലയാളം സംസാരിച്ചു തുടങ്ങിയത്. മലയാള സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ട് സംസാരിക്കാൻ നന്നായി അറിയാമെങ്കിലും എഴുത്തും വായനയും ഇപ്പോഴും ബുദ്ധിമുട്ടാണ്. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മലയാളം ചുവ വരരുത് എന്ന കാര്യത്തിൽ തനിക്ക് നിർബന്ധമുണ്ടെന്നും, മറ്റ് ഭാഷകൾ സംസാരിക്കുമ്പോൾ അന്യഭാഷാ സ്വാധീനം ഒഴിവാക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും ലെന കൂട്ടിച്ചേർത്തു. അമ്മ ആംഗ്ലോ-ഇന്ത്യൻ വംശജയായതും തന്റെ ഭാഷാപരമായ പശ്ചാത്തലത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലെന പറഞ്ഞു.

Summary: Actress Lena has revealed that English is her mother tongue and she struggles to read or write in Malayalam despite her active career in the industry. Growing up across various regions in India with an Anglo-Indian mother, Lena explained that her primary education was in English and Hindi, and she only began speaking Malayalam at the age of twelve.

Clickable Info Box