HomeEntertainment'നിരോധിക്കുമെന്ന് ഉറപ്പായിരുന്നു': ഒടിടിയിൽ നിന്ന് 'സത്‌ലജ്' നീക്കിയതിനെക്കുറിച്ച് ദിൽജിത് ദോസഞ്ച് |...

‘നിരോധിക്കുമെന്ന് ഉറപ്പായിരുന്നു’: ഒടിടിയിൽ നിന്ന് ‘സത്‌ലജ്’ നീക്കിയതിനെക്കുറിച്ച് ദിൽജിത് ദോസഞ്ച് | Diljit Dosanjh

ന്യൂഡൽഹി: ജസ്‌വന്ത് സിംഗ് ഖൽറയുടെ ജീവിതം പറയുന്ന ‘സത്‌ലജ്’ എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടനും ഗായകനുമായ ദിൽജിത് ദോസഞ്ച്. ചിത്രത്തിന് നിരോധനം വരുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ താരം വ്യക്തമാക്കി.(Diljit Dosanjh Reacts To Ban On His Jaswant Singh Khalra Biopic Satluj)

സെൻസർ ബോർഡിന്റെ വലിയ വെട്ടിനിരത്തലുകൾക്ക് വഴങ്ങാതെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. എന്നാൽ ഞായറാഴ്ചയോടെ ഇന്ത്യയിൽ ഇതിന്റെ സ്ട്രീമിംഗ് കമ്പനി നിർത്തിവെക്കുകയായിരുന്നു.

തിങ്കളാഴ്ച സർക്കാർ ഓഫീസുകൾ തുറക്കുമ്പോൾ ചിത്രം നിരോധിക്കപ്പെടുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇത് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഞങ്ങൾ ചിത്രത്തിന് യാതൊരുവിധ പ്രചാരണവും നൽകിയിരുന്നില്ല. പ്രൊമോഷൻ നൽകിയിരുന്നെങ്കിൽ രണ്ട് ദിവസം പോലും ചിത്രം ഒടിടിയിൽ ഉണ്ടാകുമായിരുന്നില്ല. എങ്കിലും ഒട്ടേറെ ആളുകൾ ഇതിനകം സിനിമ കണ്ടതിലും ഡൗൺലോഡ് ചെയ്തതിലും എനിക്ക് സംതൃപ്തിയുണ്ട്, ദിൽജിത് ദോസഞ്ച് പറഞ്ഞു.

Story Summary

Actor-singer Diljit Dosanjh stated he anticipated the ban on his film ‘Satluj’, which was removed from ZEE5 just two days after its quiet release. The movie, based on the life of slain human rights activist Jaswant Singh Khalra, was delayed for over three years due to CBFC demanding 127 cuts. Dosanjh expressed satisfaction that many viewers managed to watch or download the film before it went unavailable in India.

Clickable Info Box