HomeNationalമൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ചു: ഡ്രൈവർ അടക്കം 3 ജീവനക്കാർക്ക്...

മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ചു: ഡ്രൈവർ അടക്കം 3 ജീവനക്കാർക്ക് സസ്‌പെൻഷൻ | KKRTC Bus

ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് രാത്രിയിൽ മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചത്തിൽ ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. കർണാടകയിലെ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) ബസാണ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്.(KKRTC Bus Driven With Mobile Flashlight In Karnataka Driver Suspended)

സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, മെക്കാനിക്ക് ശിവാനന്ദ് എന്നിവരെയാണ് കോർപ്പറേഷൻ അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്. കലബുറഗി-ചിൻചോലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്‌ലൈറ്റ് കഴിഞ്ഞ 15 ദിവസമായി തകരാറിലായിരുന്നുവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.

രണ്ട് ആഴ്ചയോളം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാങ്കേതിക വിഭാഗം തയ്യാറായില്ല. ഒടുവിൽ രാത്രി സർവീസിനിടെ വഴിയിൽ വെച്ച് പൂർണ്ണമായി ഇരുട്ടിലായതോടെ, കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് പിടിക്കുകയും ഈ ചെറിയ വെളിച്ചത്തിൽ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇരുട്ടിലൂടെ മൊബൈൽ വെളിച്ചത്തിൽ ബസ് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വ്യാപക പ്രതിഷേധത്തിന് കാരണമായതും.

Story Summary

Three employees, including a driver, were suspended by the KKRTC after a video of a government bus being driven at night using a mobile phone flashlight went viral. An investigation revealed that the bus’s headlight had been broken for two weeks without repair, forcing the conductor to hold a phone light through the windshield to guide the driver.

Clickable Info Box