HomeNationalജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്തു: കുപ്‌വാരയിൽ വൻ ആയുധശേഖരം പിടികൂടി...

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്തു: കുപ്‌വാരയിൽ വൻ ആയുധശേഖരം പിടികൂടി ഇന്ത്യൻ സൈന്യം | Indian Army

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വായിൽ ഭീകരർക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കെരാൻ സെക്ടറിൽ സൈന്യം നടത്തിയ അതിശക്തമായ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേനയുടെ ചിനാർ കോർപ്‌സ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഈ നേട്ടം.(Indian Army Seizes Massive Weapon Cache In Kupwara Jammu Kashmir)

ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ മലനിരകൾ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേനയെ വെട്ടിച്ച് ഭീകരർ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഒളിത്താവളമാണ് ഓപ്പറേഷനിലൂടെ തകർത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി ചിനാർ കോർപ്‌സ് ഔദ്യോഗികമായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി കശ്മീരിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ നിർണായക വേട്ട. അതേസമയം, രാജ്യത്തിന്റെ ഐക്യവും ദേശസ്‌നേഹവും വിളിച്ചോതി അമർനാഥ് യാത്രയുടെ കവാടമായ ചന്ദൻവാരിയിൽ ചിനാർ കോർപ്‌സ് കഴിഞ്ഞ മാസം കൂറ്റൻ ദേശീയ പതാക സ്ഥാപിച്ചിരുന്നു.

Story Summary

The Indian Army’s Chinar Corps uncovered a terrorist hideout and seized a massive cache of weapons, including five AK rifles and grenades, during a search operation in the Keran sector of Kupwara district. The operation was launched following specific intelligence inputs. This comes amid heightened security, closely following the military’s installation of a giant national flag at Chandanwari along the Amarnath Yatra route.

WhatsApp Channel Banner

Latest updates

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത്...

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്...

ഇന്ന് ലോക ശ്വാസകോശ അർബുദ ദിനം: അവബോധവും നേരത്തേയുള്ള...

ഇന്ന് ഓഗസ്റ്റ് ഒന്ന്, ലോക ശ്വാസകോശ അർബുദ ദിനം (World Lung Cancer Day). ലോകത്ത് അർബുദവുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രധാന കാരണമായി തുടരുന്ന ശ്വാസകോശ അർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, രോഗം...

ഓസ്‌ട്രേലിയയിലാണെന്ന് കള്ളം പറഞ്ഞു, ഭർത്താവിനെ കൊന്ന് വ്യവസായ ശാലയ്ക്ക്...

ജാംനഗർ: രണ്ടു വർഷത്തോളമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജിഗ്നേഷ് മവാദിയ എന്ന യുവാവിനെ സയനൈഡ് നൽകി കൊലപ്പെടുത്തി വ്യാവസായിക മേഖലയിലെ ഫാക്ടറിക്ക്...

കുടുംബവഴക്ക്: ബല്ലാരിയിൽ ഭാര്യയെയും 7 മാസം പ്രായമുള്ള മകളെയും...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചുറ്റികകൊണ്ട് അടിച്ചുകൊന്നു. രാജേശ്വരി, മകൾ അഷ്ബിനി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽപോയ ഭർത്താവ് ഹൊന്നൂരു സ്വാമിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.(Ballari...

കനത്ത മഴയും ഉരുൾപൊട്ടലും: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...