HomeNationalരാജ്യത്ത് ഇന്ധനവില കുറച്ചേക്കും: 20 മുൻപ് പ്രഖ്യാപനത്തിന് സാധ്യത | Petrol...

രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: 20 മുൻപ് പ്രഖ്യാപനത്തിന് സാധ്യത | Petrol Diesel Prices

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി സൂചന. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ്, അതായത് ഈ മാസം 20-ാം തീയതിക്ക് മുൻപായി വിലക്കുറവ് പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം.(Petrol Diesel Prices Expected To Decrease In India Before Parliament Session)

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വലിയ തോതിൽ ഇടിഞ്ഞതും സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള എണ്ണവില കുത്തനെ കുറച്ചതുമാണ് ഇന്ത്യക്ക് അനുകൂലമായത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മുൻപ് ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയിലും ഇന്ധനവിലയിൽ എട്ട് രൂപയോളം വർദ്ധനവുണ്ടായി.

എന്നാൽ യുഎസ്-ഇറാൻ താൽക്കാലിക സമാധാന കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ തോതിൽ ഇടിഞ്ഞ് ഇപ്പോൾ ബാരലിന് ഏകദേശം 70 ഡോളർ നിലവാരത്തിലെത്തി. ഇതിന് പുറമെ സൗദി അറേബ്യ തങ്ങളുടെ പ്രമുഖ അസംസ്‌കൃത എണ്ണയിനങ്ങൾക്ക് ബാരലിന് 11 ഡോളറിന്റെ ചരിത്രപരമായ വിലക്കുറവ് പ്രഖ്യാപിച്ചതും എണ്ണക്കമ്പനികൾക്ക് ആശ്വാസമായി.

Story Summary

Public sector oil marketing companies in India are likely to slash petrol and diesel prices before the upcoming Parliament session, potentially before July 20. The move comes as global crude oil prices plummeted to around $70 per barrel and Saudi Arabia announced a significant price cut for Asian buyers.

WhatsApp Channel Banner

Latest updates

ഇടുക്കിയിൽ കനത്ത മഴ; പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന്...

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് പാംബ്ലാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാത്രി 10 മണി മുതൽ ഉയർത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു (Pambla Dam Idukki rain). ഡാമിലെ ജലനിരപ്പ്...

യുഎസ് ഉപരോധം: ക്യൂബയിലേക്കുള്ള 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ തുറമുഖങ്ങളിൽ...

ഹവാന: യുഎസ് ഉപരോധത്തിന്റെ പ്രത്യാഘാതമായി (Cuba US sanctions) ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, കുടിവെള്ള വിതരണത്തിനാവശ്യമായ സാമഗ്രികൾ എന്നിവ ഉൾപ്പെട്ട 7,000-ത്തിലധികം ചരക്ക് കണ്ടെയ്നറുകൾ കരീബിയൻ മേഖലയിലെ വിവിധ തുറമുഖങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്നതായി...

ഒരേ ബൈക്കിൽ നാലുപേർ; നിയന്ത്രണം വിട്ട് മതിലിലിടിച്ച് ദാരുണാപകടം,...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു (West Bengal accident). വ്യാഴാഴ്ച സാഹിബ് ദംഗ മേഖലയിലാണ് ദാരുണ സംഭവം നടന്നത്. സംസ്കാര...

ജന്തർ മന്തർ വിദ്യാർഥി പ്രതിഷേധം: അമിത് ഷാ രാജിവെക്കണമെന്ന്...

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Abhijeet Dipke Amit Shah) രാജിവെക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കോൺഗ്രസ്...

ശബരിമലയിൽ ഇത്തവണ പുറംനെയ്യില്ല; ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം...

തിരുവനന്തപുരം: ശബരിമലയിലെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് (Sabarimala ghee) വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....