HomeEntertainmentടിനി ടോമിനെതിരായ പരാതി: 'അമ്മ' എക്സിക്യൂട്ടീവ് കേൾക്കരുത്, നിഷ്പക്ഷ സമിതി വേണമെന്ന്...

ടിനി ടോമിനെതിരായ പരാതി: ‘അമ്മ’ എക്സിക്യൂട്ടീവ് കേൾക്കരുത്, നിഷ്പക്ഷ സമിതി വേണമെന്ന് കർശന നിബന്ധനകളോടെ അൻസിബയുടെ മറുപടി | Ansiba Hassan Complaint Against Tini Tom

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗം ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ താൻ ഉന്നയിച്ച പരാതികൾ കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Complaint Against Tini Tom). അൻസിബയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ ചേരിതിരിവും തർക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിൽ, നേരിട്ടെത്തി തെളിവുകൾ ഹാജരാക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നടിക്ക് കത്ത് നൽകിയിരുന്നു. ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ ഹാജരാകാനായിരുന്നു സംഘടനയുടെ നിർദ്ദേശം. എന്നാൽ ഇതിന് മറുപടിയായി അയച്ച ഇമെയിലിലാണ്, തനിക്കെതിരെ നിൽക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാടും അന്വേഷണത്തിനായുള്ള കർശന നിബന്ധനകളും അൻസിബ വ്യക്തമാക്കിയത്. ജുൺ ഒന്നാം തീയതിയോ അല്ലെങ്കിൽ ഏഴാം തീയതിക്ക് ശേഷമോ മാത്രമേ തനിക്ക് വരാൻ സാധിക്കൂ എന്നും നടി അറിയിച്ചിട്ടുണ്ട്.

തന്റെ ആരോപണങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് എതിരെയായതിനാൽ അവർ തന്നെ പരാതി കേട്ടാൽ നീതി ലഭിക്കില്ലെന്ന് അൻസിബ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പകരമായി രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന ഒരു നിഷ്പക്ഷ സമിതി വേണമെന്നാണ് അൻസിബയുടെ പ്രധാന ആവശ്യം. സമിതിക്ക് മുൻപിൽ പരാതി ബോധിപ്പിക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും അതിന്റെ ഒരു പകർപ്പ് തനിക്ക് നൽകണമെന്നും ഇമെയിലിൽ ആവശ്യപ്പെടുന്നുണ്ട്. കുറ്റാരോപിതരായ ടിനി ടോം ഉൾപ്പെടെയുള്ളവരുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും പൂർണ്ണമായ നീതി ഉറപ്പാക്കുന്ന സംവിധാനത്തിലൂടെ മാത്രമേ മുന്നോട്ട് പോകൂ എന്നും അൻസിബ കത്തിലൂടെ വ്യക്തമാക്കി.

Summary: Actress Ansiba Hassan has demanded an independent committee to hear her complaint against AMMA executive members Tini Tom and Lakshmipriya. In response to the association’s official letter, Ansiba stated that hearing the complaint by the executive committee itself would deny her justice. She proposed a new panel consisting of Ramesh Pisharody, Maala Parvathi, and Dhyan Sreenivasan, along with a strict condition to video-record the entire proceeding.

WhatsApp Channel Banner

Latest updates

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർക്കു 37...

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു (Wayanad rain holiday). കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച്...

ടെക്സ്റ്റ് മെസേജ് തട്ടിപ്പുകൾ വർധിക്കുന്നു; ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ...

കൊച്ചി: രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും കൂടുതൽ വ്യാപകമായിട്ടുണ്ട് (SMS fraud). അതിനൊപ്പം തന്നെ വ്യാജ ടെക്സ്റ്റ് മെസേജുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും ഉയരുകയാണ്. ഭയം,...

കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; ഉദ്ഘാടന...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു (Kerala Cricket League). ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നീളുന്ന ടൂർണമെന്റിൽ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...