HomeEntertainmentവരന് നല്ല ഭംഗിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു; പ്രണയ തകർച്ചയുടെ കാരണവും തുറന്നുപറഞ്ഞ് സ്വാസിക...

വരന് നല്ല ഭംഗിയുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു; പ്രണയ തകർച്ചയുടെ കാരണവും തുറന്നുപറഞ്ഞ് സ്വാസിക | Actress Swasika Interview

കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക (Actress Swasika Interview). മലയാളത്തിന് പുറമെ ഇന്ന് തമിഴ് സിനിമാ ലോകത്തും താരം ഏറെ സജീവമാണ്. താൻ വിവാഹം കഴിക്കാൻ പോകുന്ന ആളെ കാണാൻ നല്ല ഭംഗിയുണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ‘ജെ.എഫ്.ഡബ്ല്യു’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളെക്കുറിച്ചും മുൻകാല പ്രണയ തകർച്ചയെക്കുറിച്ചും താരം മനസ്സ് തുറന്നത്.

ലുക്കിൽ ഒന്നും കാര്യമില്ലെന്നും മനുഷ്യന്റെ മനസ്സാണ് നോക്കേണ്ടതെന്നുമൊക്കെ ഒരുപാട് പേർ തന്നോട് പറയാറുണ്ടായിരുന്നുവെന്ന് സ്വാസിക വ്യക്തമാക്കുന്നു. “അത് സത്യമാണ്, അതിൽ കാര്യമില്ലെന്ന് ഞാൻ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്. എനിക്ക് വരുന്ന ആൾ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. മറ്റുള്ളവർക്ക് അത് ഒരുപക്ഷേ തെറ്റായി തോന്നാം, പക്ഷെ ഞാൻ അങ്ങനെതന്നെയാണ് ആഗ്രഹിച്ചത്. സ്വപ്നം കാണുന്നതിന് ആർക്കും ഒന്നിനും നിയന്ത്രണമില്ലല്ലോ. ഞാനൊരു കടുത്ത ശിവഭക്തയാണ്. ‘ഓം നമഃ ശിവായ’ സീരിയലിലെയൊക്കെ ശിവനെ കാണുമ്പോൾ അതുപോലെ നല്ല ലുക്കുള്ള ഒരാൾ വേണമെന്നുണ്ടായിരുന്നു,” സ്വാസിക ചിരിച്ചുകൊണ്ട് പറഞ്ഞു.

പങ്കാളിക്ക് വേണ്ട ഗുണങ്ങളും പ്രണയ തകർച്ചയും
ബാഹ്യസൗന്ദര്യത്തിന് പുറമെ തന്റെ ഭർത്താവാകാൻ പോകുന്ന ആൾക്ക് ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിച്ച ഏറ്റവും പ്രധാനപ്പെട്ട ഗുണം മറ്റുള്ളവരെ ബഹുമാനിക്കുക എന്നതാണെന്നും സ്വാസിക കൂട്ടിച്ചേർത്തു. സ്ത്രീ എന്നോ പുരുഷനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങൾക്ക് കൃത്യമായ വില കൊടുക്കുന്ന ഒരാളായിരിക്കണം പങ്കാളിയെന്ന് ആഗ്രഹിച്ചിരുന്നു. അതോടൊപ്പം തന്നെ, തന്റെ ഭർത്താവാകുന്ന ആൾ തന്നെ നോക്കുന്നതു പോലെ തന്നെ തന്റെ അച്ഛനെയും അമ്മയെയും ഒരുപോലെ നോക്കണമെന്നതും താരത്തിന്റെ പ്രധാന നിബന്ധനയായിരുന്നു.

തനിക്ക് ഇതിന് മുൻപുണ്ടായിരുന്ന ഒരു റിലേഷൻഷിപ്പിനെക്കുറിച്ചും അഭിമുഖത്തിൽ സ്വാസിക ആദ്യമായി വെളിപ്പെടുത്തി. “അത് ഒരിക്കലും ഒരു തെറ്റായ ചോയ്‌സ് ആയിരുന്നില്ല. ഞാൻ ആഗ്രഹിച്ചതുപോലെ നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കുകയും നന്നായി സംസാരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ എല്ലാ രീതിയിലും നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായി. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ വന്നപ്പോൾ പ്രണയവും കുടുംബവും ഒരേസമയം ഒന്നിച്ച് ഹാൻഡിൽ ചെയ്യാൻ അദ്ദേഹത്തിന് പറ്റാതായി. കുടുംബ പ്രശ്നങ്ങൾ അദ്ദേഹത്തെ മാനസികമായി കടുത്ത രീതിയിൽ തളർത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹം എന്നിൽ നിന്നും സാവധാനം അകന്നു പോകുന്നത്,” സ്വാസിക മുൻകാല ജീവിതത്തെക്കുറിച്ച് ഓർത്തു.

പ്രമുഖ നടനും മോഡലുമായ പ്രേം ജേക്കബ് ആണ് നിലവിൽ സ്വാസികയുടെ ഭർത്താവ്. ‘മനംപോലെ മാംഗല്യം’ എന്ന സീരിയലിന്റെ സെറ്റിൽ വെച്ചുള്ള പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2024 ജനുവരി 26-നായിരുന്നു ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ അതീവ സജീവമായ ഈ ദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Story Summary: Popular South Indian actress Swasika shared her thoughts on relationships and her checklist for a life partner in a recent interview with the JFW YouTube channel. Swasika admitted that looks were highly important to her and, being a devotee of Lord Shiva, she wished for a handsome partner resembling the divine depiction. She emphasized that mutual respect and caring for parents equally were vital traits. She also opened up about a past relationship that ended due to financial and family crisis on the partner’s side. Swasika tied the knot with actor-model Prem Jacob on January 26, 2024.

WhatsApp Channel Banner

Latest updates

പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും: തീരങ്ങളിൽ താമസിക്കുന്നവർക്ക്...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ഓടെ പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ...

‘മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്, ഹെലികോപ്റ്റർ...

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയിൽ ഒരു നിക്ഷേപക ഗ്രൂപ്പുമായി...

റോഡുകളിൽ കാൽനടയാത്രക്കാർക്ക് പ്രത്യേക സ്ഥലം ഉറപ്പാക്കണം: കേന്ദ്രത്തിന് സുപ്രീം...

ന്യൂഡൽഹി: റോഡുകൾ നിർമ്മിക്കുന്നയിടങ്ങളിലെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക പാത വിഭജിച്ച് നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച...

പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിൽ ഷെയ്ഖ് ഹസീന; ബംഗ്ലാദേശിലേക്ക്...

ന്യൂഡൽഹി: ബംഗ്ലാദേശിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പൊതുവേദിയിൽ എത്താനൊരുങ്ങുന്നു. ഓഗസ്റ്റ് 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ഹസീന, ഈ...

ടോയ്‌ലെറ്റിൽ പോകാൻ അനുവദിച്ചില്ല: ബിഹാറിൽ മുനിസിപ്പൽ എക്സിക്യൂട്ടീവ് ഓഫീസറെ...

പട്ന: ബിഹാറിലെ ഡെഹ്‌റി-ദാൽമിയാനഗർ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ വിമൽ കുമാറിന്റെ വധത്തിൽ ഡ്രൈവർ അറസ്റ്റിൽ. പട്നയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എക്സിക്യൂട്ടീവ്...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...